പിതൃക്കള്‍ക്ക് ആത്മശാന്തി നേരാം; കര്‍ക്കിടകവാവ് ബലി ഇടേണ്ടത് ഇപ്രകാരം, അറിയേണ്ട കാര്യങ്ങള്‍
കര്‍ക്കിടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ ഹിന്ദുമത വിശ്വാസകള്‍ ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഈ വര്‍ഷം കര്‍ക്കിടകവാവ് ജൂലായ് 17ന് ആണ് വരുന്നത്. ഭൂമിയിലെ ഈ ദിവസെ പിതൃക്കള്‍ക്ക് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
ബലിതര്‍പ്പണം നടത്തുന്നവര്‍ പലവിധത്തിലുള്ള ചിട്ടകള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ബലിയിടും. എള്ളും പൂവും, ചോറ് അല്ലെങ്കില്‍ ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. അന്ന് കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയും നിലവിലുണ്ട്.

മനസും ശരീരവും ശുദ്ധിയാക്കിയതിന് ശേഷം മാത്രമേ ബലതര്‍പ്പണം നടത്താന്‍ പാടുകയുള്ളൂ. തലേദിവസം മുതല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അരിഭക്ഷണം ഒഴിവാക്കുകയും ഒരിക്കല്‍ വൃതം എടുക്കുകയും ചെയ്യണം. തര്‍പ്പണം തുടങ്ങി തര്‍പ്പണം കഴിയുന്ന സമയം വരെ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല. പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കണം. സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തരുതെന്നാണ് വിശ്വാസം.
സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. കേരളത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ ബലിതര്‍പ്പണ ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. ആലുവ മണപ്പുറം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ശിവക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രം പാപനാശം, ചാവക്കാടിനടുത്ത് പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാനപ്പെട്ട ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.
ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. എല്ലാവിധ സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ 80 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്.
ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കുള്ള ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്ഷേത്ര പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണയും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുക. പ്ലാസ്റ്റിക്കിന് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications