കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃ സ്മരണയിൽ കർക്കടക വാവ്!! ബലിയർപ്പിച്ച് പുണ്യം നേടി ആയിരങ്ങൾ...

കർക്കടക മാസത്തിലെ പ്രധാന ആനുഷ്ഠാനങ്ങളിൽ ഒന്നാണ് കർക്കടക വാവ്. ഈ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് കർക്കടക വാവ്. പിതൃസ്മരണയിൽ ബലിയർപ്പിച്ച് ആയിരങ്ങൾ പുണ്യം നേടി. ബലി തർപ്പണങ്ങൾക്കായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പുലർച്ചെ മൂന്നു മുതൽ തന്നെ ബലി തർപ്പണങ്ങൾ ആരംഭിച്ചിരുന്നു. ബലി തർപ്പണങ്ങൾക്ക് പേര് കേട്ട ആലുവ മണപ്പുറത്തും തിരുനെല്ലിയിലും ബൽ തർപ്പണങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ പൂർത്തിയായിരുന്നു.

ശനിയാഴ്ച രാത്രി തന്നെ കറുത്ത വാവ് ആരംഭിച്ചതിനാൽ ബലിതർപ്പണങ്ങളും രാത്രി തന്നെ ആരംഭിച്ചിരുന്നു. കർക്കടക മാസത്തിലെ പ്രധാന ആനുഷ്ഠാനങ്ങളിൽ ഒന്നാണ് കർക്കടക വാവ്. ഈ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം പരുശുരാമക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കൊല്ലത്ത് തിരുമുല്ലാ വാരം കടപ്പുറവും ക്ഷേത്ര പരിസരത്തും ബലി തർപ്പണത്തിന് വലിയ തിരക്ക് ഉണ്ടായിരുന്നു.

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും കല്ലടയാറും അറബിക്കടലും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലാണ് ബലി തർപ്പണ ചടങ്ങുകൾ നടന്നത്.

vavu bali

പാലക്കാട് തിരുവില്വാമല, തിരൂരിലെ തിരുനാവായ, കോഴിക്കോട്ടെ വരയ്ക്കൽ കടപ്പുറം വയനാട് തിരുനെല്ലി പാപനാശിനി തീർഥം എന്നിവിടങ്ങളിലും ബലി തർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി തുടങ്ങിയ കറുത്ത വാവ് ഞായറാഴ്ച മൂന്നു മണിവരെ നീണ്ടു നിൽക്കും.

കനത്ത സുരക്ഷ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോക്കോൾ പ്രകാരം ചടങ്ങുകൾ നടക്കുന്നതിനാൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും കുപ്പികൾക്കും കർശന നിയന്ത്രണം ഉണ്ട്. തിരക്ക് പരിഗണിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

English summary
karkkadaka vavu bali celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X