കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് കര്‍ക്കിടക വാവ്; തീര്‍ത്ഥഘട്ടങ്ങളിലെ ബലിതര്‍പ്പണം ഉപേക്ഷിച്ചു, ഇത്തവണ വാവുബലി വീടുകളിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടവാവ് ബലി. പതിനായിരക്കണക്കിന് പേര്‍ പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ ഏല്ലാ തീര്‍ത്ഥഘട്ടങ്ങളും കൊവിഡ് പശ്ചാത്തലത്തില്‍ വിജനമാണ്. ഇത്തവണ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ടനമസ്‌കാര വഴിപാട് ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. അതേസമയം, ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണം അടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. എല്ലാ ചടങ്ങുകളും വീട്ടില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം.

Karkkidaka vavu

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ മതചടങ്ങുകളും ജൂലൈ 31വരെ നിര്‍ത്തിവയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ മാര്‍ഗരേഖയാണ് കേരളത്തിലും അനുവര്‍ത്തിക്കുന്നത്. കന്യാകുമാരിയിലും ഇത്തവണ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാവില്ല.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam

അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 821 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Karkkidaka vavu bali tharpanam; Devotees have no permission to visit temples in the Covid background
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X