Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ക്ക് മുമ്പില്‍ തകർന്നടിഞ്ഞെന്ന് ബിജെപി; പ്രതിപക്ഷ നേതാവിലും തർക്കം

ബെംഗളൂരു: നേതാക്കൾ തമ്മിലുള്ള ഏകോപനമില്ലായ്മ, പട്ടികജാതി വിഭാഗങ്ങൾക്കുള്ള ക്വാട്ട, കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങൾ എന്നിവയാണ് കർണാടകയിലെ തോൽവിയുടെ പ്രാഥമിക കാരണങ്ങളെന്ന് വിലയിരുത്തി ബിജെപി. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടത്തിയ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇത്തരമൊരു നിരീക്ഷണം ഉയർന്ന് വന്നത്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധതയും കോൺഗ്രസിന്റെ 40% കമ്മീഷന്‍ സർക്കാർ പ്രചാരണത്തെ നേരിടുന്നതില്‍ സംഭവിച്ച വീഴ്ച്ചയും പാർട്ടിയുടെ പരാജയത്തിന്റെ മറ്റ് പ്രധാന കാരണങ്ങളായും ബി ജെ പി വിലയിരുത്തുന്നു.

ബിജെപി ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷ്, ദേശീയ ജനറൽ സെക്രട്ടറിമാരായ അരുൺ സിങ്, സി ടി രവി, സംസ്ഥാന ഘടകം മേധാവി നളിൻ കട്ടീൽ, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുമായും ജില്ലാ പ്രസിഡന്റുമാരുമായും പാർട്ടി നേതാക്കൾ ചർച്ച നടത്തി.

 bommek

സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഏകോപനമില്ലായ്മയും പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആഭ്യന്തര ക്വാട്ടയും തിരിച്ചടിയായി. ക്വാട്ട നീക്കം ലംബാനികളെപ്പോലുള്ള പട്ടികജാതി വിഭാഗങ്ങളെ പാർട്ടിക്കെതിരായി തിരിച്ചെന്നും ജില്ലാ പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങളെ മറികടക്കുന്ന ഒരു വാഗ്ദാനം മുന്നോട്ട് വെക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ലെന്നും യോഗത്തിൽ ഏകാഭിപ്രായമുണ്ടായതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

കോൺഗ്രസിന്റെ 'പേ 40 സിഎം', '40 ശതമാനം സർക്കാർ' പ്രചാരണങ്ങളെ നേരിടുന്നതിലും ബിജെപി ദയനീയമായി പരാജയപ്പെട്ടുവെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് അനുകൂലമായി വലിയ തോതില്‍ ന്യൂനപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണം ഉണ്ടായതായുള്ള വിലയിരുത്തലുകളും ഉണ്ടായി.

അതേസമയം, മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചപ്പോഴും പ്രതിപക്ഷ നേതാവ് ആരാകും എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ബി ജെ പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആദ്യ സമ്മേളനം സത്യപ്രതിജ്ഞയ്ക്ക് മാത്രമായതിനാൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തിടുക്കമില്ലെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ബി ജെ പി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആയിരിക്കുമോ എന്ന ചോദ്യത്തിന്, തീരുമാനം പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് വിടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ബിജെപി ഞായറാഴ്ച ആത്മപരിശോധന നടത്തിയെങ്കിലും പ്രതിപക്ഷ നേതാവിന്റെ കാര്യം ചർച്ചയായില്ല. ബൊമ്മൈയെ ഒരു പ്രമുഖ ലിംഗായത്ത് നേതാവായി ഉയർത്തിക്കാട്ടിക്കൊണ്ട് കൊണ്ട് തന്നെ ഒരു വൊക്കലിഗയെ, ഒരുപക്ഷേ ശോഭ കരന്ദ്‌ലാജെ, ഡോ സിഎൻ അശ്വത് നാരായൺ അല്ലെങ്കിൽ സി ടി രവി എന്നിവരെ പാർട്ടി പ്രസിഡന്റായി നിയമിക്കാനുമാണ് ബി ജെ പി ആലോചിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

സാധാരണഗതിയിൽ വൊക്കലിഗ വോട്ടുകളുടെ സിംഹഭാഗവും പിടിക്കുന്നത് ജെ ഡി എസ് ആണ്. എന്നാല്‍ ഇത്തവണ അവർക്ക് വലിയ തിരിച്ചടി വൊക്കലിംഗ മേഖലയില്‍ നേരിട്ടു. ആ ഇടത്തിലേക്ക് കടന്ന് കയറാനാണ് വൊക്കലിംഗ നേതാവിനെ പാർട്ടി അധ്യക്ഷനായി നിയമിച്ചുകൊണ്ട് ബിജെപി ശ്രമിക്കുന്നത്. ഇത്തവണ വൊക്കലിംഗ വോട്ടില്‍ 5% വോട്ടുകൾ കോൺഗ്രസിലേക്ക് മാറിയെന്നും, അത് നിയമസഭയിൽ വൻ ഭൂരിപക്ഷം നേടാൻ സഹായിച്ചുവെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ബൊമ്മൈ ഒരു നല്ല ഭരണാധികാരിയും സമതുലിതമായ മുഖ്യമന്ത്രിയും ആണെന്ന് പറഞ്ഞ് ഒരുവിഭാഗം അഭിനന്ദിക്കുമ്പോൾ തന്നെ ചില കടുത്ത ഹിന്ദുത്വ ഘടകങ്ങൾ അദ്ദേഹം വേണ്ടത്ര തീക്ഷ്ണതയുള്ളവനല്ലെന്ന് കുറ്റപ്പെടുത്തുന്നു. ഹിന്ദുത്വ സൈദ്ധാന്തികനായ ബസൻഗൗഡ പാട്ടീൽ യത്നാലിനെപ്പോലുള്ള ഒരു നേതാവിനെ ലിംഗായത്ത് മുഖമായി ഉയർത്തിക്കാട്ടാനാണ് ഇവരുടെ നിർദേശം. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള അനുഭവസമ്പത്തുള്ള ബൊമ്മൈ, കടുപ്പമേറിയ നേതാവിനേക്കാൾ പക്വതയും വിശ്വാസ്യതയുമുള്ളവനായിരിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+