കർണാടകയില്‍ ബിജെപിക്ക് ആ ചരിത്രം തിരുത്തണം: പട മുഴുവന്‍ ഓള്‍ഡ് മൈസൂരു മേഖലയിലേക്ക്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റും നേടി ബി ജെ പി സംസ്ഥാനത്ത് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്.

ബെംഗളൂരു: ഒന്നിലേറെ തവണ കർണാടകയില്‍ അധികാരത്തില്‍ വന്നെങ്കിലും ഒരു തവണ പോലും നിയമസഭ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷ സംഖ്യ മറികടക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. ആദ്യതവണ ജെ ഡി എസിന്റെ പിന്തുണയോടെയും 2019 ല്‍ ജെ ഡി എസ് , കോണ്‍ഗ്രസ് അംഗങ്ങളെ കൂറുമാറ്റിയുമാണ് ബി ജെ പി കർണാടകയില്‍ ഭരണം പിടിച്ചത്. എന്നാല്‍ ഇത്തവണ അതിന് പരിഹാരം കാണുമെന്ന് ഉറപ്പിച്ചാണ് ബി ജെ പിയുടെ പ്രവർത്തനം.
ജെ ഡി എസ് സഖ്യമുണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബി ജെ പിക്ക് അധികാരം കിട്ടുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. ഈ സാഹചര്യത്തിലാണ് പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ക്ക് ബി ജെ പി തുടക്കം കുറിച്ചത്. പതിറ്റാണ്ടുകളായി, വൊക്കലിഗ കമ്മ്യൂണിറ്റിക്ക് ആധിപത്യമുള്ള പഴയ മൈസൂരു മേഖലയിൽ മുന്നേറ്റം നടത്താന്‍ സാധിച്ചാല്‍ എളുപ്പത്തില്‍ ഭരണത്തിലേറാന്‍ സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ
രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കുടക്, കോലാർ, തുംകുരു, ഹാസൻ ജില്ലകൾ ഉൾപ്പെടുന്നതാണ് ഓള്‍ഡ് മൈസൂർ മേഖല. വൊക്കലിംഗ സമുദായം നിർണ്ണായ വോട്ട് ബാങ്കായ ഈ മേഖലയില്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റേയും ജെ ഡി എസിന്റേയും ശക്തികേന്ദ്രങ്ങളാണ്. ജെഡി(എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) പ്രസിഡന്റ് ഡി കെ ശിവകുമാറും വൊക്കലിംഗ സമുദായത്തില്‍പ്പെട്ടവരുമാണ്.

ഈ ജില്ലകളിലെ 58 നിയമസഭാ സീറ്റുകളിൽ ജെ ഡി(എസ്) 24, കോൺഗ്രസ് 18, ബി ജെ പി 15 എന്നിങ്ങനെയാണ് സീറ്റ് നില. ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിനെ പ്രതിനിധീകരിക്കുന്ന പുറത്താക്കപ്പെട്ട ബി എസ് പി എംഎൽഎ എൻ മഹേഷിന്റെ പിന്തുണയും ബി ജെ പിക്കുണ്ട്. മാണ്ഡ്യ ജില്ലയിലെ വൊക്കലിംഗയുടെ ഹൃദയഭൂമിയിൽ, ജെ ഡി(എസിന്) ഏഴ് എം എൽ എമാരിൽ ആറ് പേരും രാമനഗരയിൽ നാല് എംഎൽഎമാരിൽ മൂന്ന് പേരും ഹാസനിൽ ഏഴ് സീറ്റുകളിൽ ആറ് പേരും ഉണ്ട്. മൈസൂരിലെ 11 സീറ്റിൽ ജെഡി(എസ്) ന് നാലും കോൺഗ്രസിന് നാലും ബി ജെ പിക്ക് മൂന്നും സീറ്റുകളുമാണ് ഉള്ളത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിക്ക്
ജെ ഡി എസിന് തുംകൂരില്‍ മൂന്ന് സീറ്റുകളുണ്ടെങ്കിലും കഴിഞ്ഞ വർഷം ജൂണിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത ഗുബ്ബി എം എൽ എ എസ് ആർ ശ്രീനിവാസന്‍ പാർട്ടി വിടാന്‍ സാധ്യതയേറെയാണ്. ചുരുക്കത്തില്‍ ഇത്തവണയും ഈ മേഖലയിലാണ് ജെ ഡി എസിന് കൂടുതല്‍ പ്രതീക്ഷയുള്ളത്. എന്നാല്‍ കോണ്‍ഗ്രസും ബി ജെ പിയും ആവട്ടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് അധികാരം ഉറപ്പിക്കാമെന്ന മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്.
Hair Care: മുടി കൊഴിച്ചില്‍ നിർത്താന്‍ ഒരു കഷ്ണം ഇഞ്ചി മതി; താരനും പമ്പകടക്കും

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റും നേടി ബി ജെ പി സംസ്ഥാനത്ത് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് ബെംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ജെഡി(എസ്) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല് രേവണ്ണ ഹാസനിൽ വിജയിക്കുകയും ചെയ്തു. ബിജെപിക്ക് ആശ്വാസമായി, പാർട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുമലത അംബരീഷ് എല്ലായ്പ്പോഴും ജെഡി (എസ്) കോട്ടയായിരുന്ന മാണ്ഡ്യ മണ്ഡലത്തിൽ നിന്നും വിജയിച്ച് കയറി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേവഗൗഡ
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയ നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത, പ്രധാനമന്ത്രിയുടെ മാണ്ഡ്യ സന്ദർശനത്തിന് ഒരു ദിവസം മുന്നോടിയായി മാർച്ച് 11 ന് ബിജെപിക്ക് 'പൂർണ്ണ പിന്തുണ' നൽകിയതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി ഉള്‍പ്പടേയുള്ള മുതിർന്ന നേതാക്കളാണ് ബി ജെ പിക്ക് വേണ്ടി മേഖലയില്‍ പ്രചരണത്തിന് എത്തുന്നത്. പുതിയ എക്സപ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രിക്ക് മൈസൂരിലോ ബെംഗളൂരിലോ വെച്ച് നടത്താമായിരുന്നെങ്കിലും പ്രധാനമന്ത്രി മാണ്ഡ്യ തിരഞ്ഞെടുത്തത് തന്നെ കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോട് കൂടിയാണ്.
.












Click it and Unblock the Notifications