മുഖ്യമന്ത്രി കസേര ഇത്തവണയും കുമാരസ്വാമിയിലേക്ക് എത്തുമോ: ജെഡിഎസ് പ്രതീക്ഷകള്‍ക്ക് പിന്നില്‍
ബെംഗളൂരു: ബി ജെ പിയും കോണ്‍ഗ്രസും അധികാരത്തിനായി ലക്ഷ്യമിടുമ്പോള്‍ ജെ ഡി എസിന്റെ സ്വപ്നം മുന്നാം സ്ഥാനമാണെങ്കിലും കിങ് മേക്കർ അവസരമാണ്. 2018 ല്‍ മാത്രമല്ല, 2008 ലും സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മൂന്നാം സ്ഥാനം നേടിയ ജെ ഡി എസ് മറ്റ് പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തി. കഴിഞ്ഞ തവണ 37 സീറ്റുകള്‍ മാത്രമായിരുന്നു നേടിയതെങ്കിലും കോണ്‍ഗ്രസ് പിന്തുണയില്‍ കുമാരസ്വാമി മുഖ്യമന്ത്രി കസേരയില്‍ എത്തുകയായിരുന്നു.
സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും ശക്തിയില്ലാത്ത പാർട്ടി എന്നതാണ് ജെ ഡി എസിന്റെ പ്രധാന പോരായ്മ. ഓള്‍ഡ് മൈസൂർ മേഖലയാണ് ശക്തി കേന്ദ്രം. ജെ ഡി എസിന് ലഭിക്കുന്ന ബഹുഭൂരിപക്ഷം സീറ്റുകളും ഈ മേഖലയില്‍ നിന്നുള്ളതായിരിക്കും. ഇത്തവണ സംസ്ഥാനത്ത് മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ജെ ഡി എസ് വിജയ സാധ്യതയുള്ള എഴുപതിലേറെ സീറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരുന്നു മത്സരം.

ബി ജെ പിയും കോൺഗ്രസും തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത് കാത്ത് ജെ ഡി എസ് ടിക്കറ്റ് കിട്ടാതെ പോയ പ്രബലരായ ചിലരെ മത്സരിപ്പിക്കുക എന്നതും ഗൗഡമാരുടെ പഴയ തന്ത്രമാണ്. ഈ ചിലപ്പോൾ പരാജയപ്പെടുകയും ചിലപ്പോള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും ഈ പരീക്ഷണം വ്യാപകമായി നടത്തി വരുന്നു. ഇത്തവണ, സംസ്ഥാനത്തുടനീളം 20-ലധികം ബിജെപി-കോൺഗ്രസ് കൂറുമാറ്റക്കാരെയാണ് ജെ ഡി എസ് മത്സരിപ്പിച്ചിരിക്കുന്നത്.
ചില സിറ്റിങ് എം.എൽ.എമാർ ഉൾപ്പെടെ 20-ലധികം കൂറുമാറിയവരിൽ മിക്കവരും സ്വന്തം അനുയായികളും സ്വാധീനവുമുള്ള അറിയപ്പെടുന്ന മുഖങ്ങളാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. തന്റെ ചൂതാട്ടം ഫലം കണ്ടാൽ ജെഡിഎസിന് 10 സീറ്റെങ്കിലും അധികമായി നേടാനാകുമെന്നാണ് എച്ച്‌ഡികെയുടെ പ്രതീക്ഷ. ഇവർ തോറ്റാലും അത് ജെഡിഎസിനെ കാര്യമായി ബാധിക്കില്ലെങ്കിലും പാർട്ടിയുടെ വോട്ട് ഷെയർ വർദ്ധിപ്പിക്കാൻ കഴിയും.
കയ്പാണെന്ന് കരുതി ഒഴിവാക്കല്ലേ: ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിക്കലും കയ്പക്ക കഴിക്കാതിരിക്കില്ല
ചിക്കമംഗളൂരു ജില്ലയിലെ മുടിഗെരെയിൽ നിന്ന് മുൻ ബി ജെ പി എം എൽ എ എംപി കുമാരസ്വാമിയെയാണ് ജെഡിഎസ് മത്സരിപ്പിച്ചത്. അയൽ മണ്ഡലമായ ചിക്കമംഗളൂരുവിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും ജനവിധി തേടുന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായി കൂടിയാണ് അദ്ദേഹം. ഇത്തവണ പുതുമുഖത്തിന് വേണ്ടി ബി ജെ പി ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കുമാരസ്വാമി ഇടഞ്ഞത്.
തങ്ങളുടെ സിറ്റിംഗ് എം എൽ എ കെ.എം ശിവലിംഗ ഗൗഡ കോൺഗ്രസിലേക്ക് കൂറുമാറിയതിനെ തുടർന്ന് അതൃപ്തനായ ബി ജെ പി യുവ നേതാവും ബിഎസ് യഡിയൂരപ്പയുടെ പേഴ്‌സണൽ അസിസ്റ്റന്റുമായ എൻ.ആർ സന്തോഷിനെയാണ് ജെഡിഎസ് അർസിക്കെരെയിൽ നിന്ന് മത്സരിപ്പിക്കുന്നത്. കഡൂരിൽ മുൻ ജെഡിഎസ് എം എൽ എ വൈഎസ്വി ദത്ത കോൺഗ്രസ് നിഷേധിച്ചതിനെത്തുടർന്ന് ജെ ഡി എസ് ടിക്കറ്റിൽ തിരിച്ചെത്തി.
ബിജെപി എംഎൽസിയും മുതിർന്ന ലിംഗായത്ത് നേതാവുമായ ആയന്നൂർ മഞ്ജുനാഥ് പാർട്ടി വിട്ട് ജെഡിഎസ് ടിക്കറ്റിൽ ഷിമോഗ സിറ്റിയിൽ മത്സരിക്കുന്നു. അദ്ദേഹത്തോടൊപ്പം മുൻ കോൺഗ്രസ് എംഎൽഎ കെബി പ്രസന്ന കുമാറും തന്റെ മുൻ പാർട്ടിയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് ജെ ഡി എസിൽ ചേർന്നിട്ടുണ്ട്. കുംത-ഹൊന്നാവർ മണ്ഡലത്തിൽ കോൺഗ്രസ് വിമതരായ സൂരജ് നായകിനെയും മംഗലാപുരം നോർത്തിൽ മൊയ്തീൻ ബാവയെയും ജെ ഡി എസ് മത്സരിപ്പിക്കുന്നു.
രാഷ്ട്രീയമായി അസ്ഥിരമായ ബെല്ലാരി സിറ്റിയിൽ, മുതിർന്ന കോൺഗ്രസ് നേതാവ് അനിൽ ലാഡ് ഭരത് റെഡ്ഡിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. ഇത്തവണ ശക്തികേന്ദ്രമായി ഓള്‍ഡ് മൈസൂരിന് പുറത്താണ് ജെ ഡി എസ് കൂടുതല്‍ വിമതരേയും ഇറക്കിയിരിക്കുന്നത്. ജെ ഡി എസിനെ സംബന്ധിച്ച് ലാഭം മാത്രമുള്ള കളിയാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












Click it and Unblock the Notifications