• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടക അതിർത്തി പ്രശ്നം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം; കേരളത്തിലേക്കുള്ള അതിർത്തി അടച്ച സംഭവത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. മംഗളൂരു അതിർത്തിയിൽ രോഗി മരിക്കാൻ ഇടയായെന്നും അവശ്യസാധനങ്ങളുടെ നീക്കം തടയരുതെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകം നൽകുന്ന വിശദീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കോവിഡ് - 19 വ്യാപനം തടയുന്നതിനു ശക്തമായ നപടികൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. അതിർത്തികൾ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും.

മംഗലാപുരത്തേക്ക് ആംബുലൻസ് കടക്കാൻ അനുവദിക്കാതിരുന്നതിൻ്റെ ഭാഗമായി തലപ്പാടിയിൽ ഒരു രോഗി മരിച്ച ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ആളുകളുടെ സഞ്ചാരത്തിനു വേണ്ടി അല്ല അതിർത്തി തുറക്കാൻ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും തടസ്സം നേരിടാതിരിക്കാനാണ് ആവർത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നത്.

അതിനാവശ്യമായ നിർദേശങ്ങൾ എത്രയും പെട്ടെന്ന് കർണാടക സർക്കാരിനു നൽകണമെന്ന് ആവശ്യപ്പെട്ടു. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോൾ പ്രാദേശികവും വിഭാഗീയവുമായ താൽപര്യങ്ങൾ രാജ്യ താത്പ്പര്യങ്ങളെ ഹനിക്കാതിരിക്കാൻ ഇടപെടണമെന്നും കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള വാഹനം കടത്തിവിടില്ലെന്ന് കർണാടകം നിലപാട് എടുത്തതോടെ ചികിത്സ കിട്ടാതെ ഒരാൾ മരിച്ചിരുന്നു, എഴുപതുകാരിയായ പാത്തുഞ്ഞിയാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചത്. എന്നാൽ സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ കർണാടക പോലീസ് ആംബുലൻസ് തടയുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

ഒടുവിൽ കണ്ടെത്തി!! ചൈനയിൽ കൊറോണ എത്തിയത് ഇങ്ങനെ!! ചെമ്മീൻ വിൽപ്പനക്കാരി 'പേഷ്യന്റ് സീറോ',

'മെഗാ പത്രസമ്മേളനങ്ങളിലും പിആർ പ്രോപ്പഗണ്ടയിലും പ്രതിപക്ഷവും വീണുപോയോ?'; സർക്കാരിനെതിരെ സുരേന്ദ്രൻ

English summary
Karnataka border issue; CM sent letter to PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X