കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ മഹാവിജയം; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ടീസറെന്ന് കോണ്‍ഗ്രസ്, 2019ലും വിജയം ആവര്‍ത്തിക്കും

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ 4 മണ്ഡലങ്ങളിലും മികച്ച വിജയം നേടി കരുത്ത് തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം. മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്‌സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

<strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്</strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്

ഇതില്‍ ശിമോഗ ഒഴികേയുള്ള എല്ലാ മണ്ഡലങ്ങളിലും മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് സാധിച്ചു. ബെല്ലാരിയില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. കര്‍ണാടകയിലെ മികച്ച വിജയത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനാണ് സര്‍ക്കാര്‍ കക്ഷി നേതാക്കള്‍ നടത്തുന്നത്.

ടീസറാണിത്

ടീസറാണിത്

കര്‍ണാടകയിലെ ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലെ വന്‍വിജയം 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ടീസറാണിതെന്നാണ് കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

എന്ത് ലഭിക്കും

എന്ത് ലഭിക്കും

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് എന്ത് ലഭിക്കും എന്നതിന്റെ ടീസറാണിതെന്നാണ് വിജയമാഘോഷിച്ചു കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ട്വീറ്റ്- കൃഷ്ണ ബെെര ഗൗഡ

എല്ലാവര്‍ക്കും നന്ദി

ആദ്യ പടി

ആദ്യ പടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. മുന്നണിയുടെ മികച്ച ജയത്തില്‍ പങ്കുവഹിച്ച കോണ്‍ഗ്രസ്സിന്റെയും ജെഡിഎസ്സിന്റെയും എല്ലാ സംസ്ഥാനനേതാക്കളെയും അഭിനന്ദിക്കുന്നുവെന്നന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

എല്ലാവര്‍ക്കും ഒരു സന്ദേശമാണ്

എല്ലാവര്‍ക്കും ഒരു സന്ദേശമാണ്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാവര്‍ക്കും ഒരു സന്ദേശമാണ് കര്‍ണാടക നല്‍കുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്വീറ്റ്- ഡികെ ശിവകുമാര്‍

ഇരുപതിലേറെ സീറ്റുകളില്‍ വിജയിക്കും

ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് പോലെ

ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് പോലെ

വിരാട് കോലീക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് പോലെയാണ് 4-1 ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ വിജയമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ചിദംബരം ട്വീറ്റ് ചെയ്തത്. ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാത്ത മോദിക്ക് ജനം നല്‍കിയ മറുപടിയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ട്വീറ്റ്

പി ചിദംബരം

ജനങ്ങള്‍ നല്‍കിയ മറുപടി

ജനങ്ങള്‍ നല്‍കിയ മറുപടി

കര്‍ണാടകയിലെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണിതെന്നായിരുന്നു ജെഡിഎസ് നേതാവ് ദേവഗൗഡ പ്രതികരിച്ചത്. സര്‍ക്കാറിന്റെ വികസന നയങ്ങളെ പിന്തുണക്കുന്നവര്‍ക്ക് നന്ദിപറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വലിയ രാഷ്ട്രീയ പ്രാധാന്യം

വലിയ രാഷ്ട്രീയ പ്രാധാന്യം

സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസും ദളും ഒന്നിച്ച് മത്സരിക്കുന്നത് എന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമായിരുന്നു ഉള്ളത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍ പിടിച്ചെടുത്ത് സഖ്യത്തെ കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്ന് തെളിയിക്കാനായി എന്നത് കോണ്‍ഗ്രസിനും ജനതാദളിനും വലിയ നേട്ടമായി.

അങ്ങനെയുണ്ടായില്ല

അങ്ങനെയുണ്ടായില്ല

തിരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നതെങ്കിലും മണ്ഡലങ്ങളില്‍ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനൈക്യം പ്രകടമായിരുന്നു. ഇത് തങ്ങള്‍ക്ക് ഗുണകരമാവും എന്നാണ് ബിജെപി വിലയിരുത്തിയിരുന്നതെങ്കിലും അങ്ങനെയുണ്ടായില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മാത്രവുമല്ല ബെല്ലാരി ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് വിജയം കൈവരിക്കാനും സഖ്യത്തിന് സാധിച്ചു.

കുമാരസ്വാമിയുടെ ഭാര്യ

കുമാരസ്വാമിയുടെ ഭാര്യ

രാമനഗര, ജാഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലും ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്

വി.എസ് ഉഗ്രപ്പ

വി.എസ് ഉഗ്രപ്പ

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയും മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയും വിജയിച്ചു. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെല്ലാരിയിലെ വിജയം.

ഷിമോഗയില്‍ വിജയിച്ചത്

ഷിമോഗയില്‍ വിജയിച്ചത്

ബിജെപി സ്ഥാനാര്‍ത്ഥിയും കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ മകനുമായ ബിവൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിമോഗയില്‍ വിജയിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ് യെദ്യൂരപ്പ മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. എന്നാലിപ്പോള്‍ മകന് 52148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

English summary
karnataka bypolls results it's 4-1 for ruling alliance congress says teaser for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X