Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയുടെ ക്രൂരതയ്ക്ക് കത്തിവച്ച് നീതിപീഠം; 6 ജീവന്‍ പൊലിഞ്ഞിട്ടും... എന്താണ് അതിര്‍ത്തി പ്രശ്‌നം

കാസര്‍കോഡ്: കൊറോണ വൈറസ് വ്യാപന പ്രതിസന്ധി നേരിടുന്നതിനിടെ അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കര്‍ണാടക. കൊറോണ രോഗം കേരളത്തില്‍ കൂടുതല്‍ ബാധിച്ച ജില്ലയാണ് കാസര്‍ഗോഡ്. ഈ ജില്ലയുമായി പങ്കിടുന്ന റോഡുകളാണ് കര്‍ണാടക അടച്ചത്. രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടകയുടെ നീക്കം. എന്നാല്‍ വയനാട് ജില്ലയിലൂടെയുള്ള അതിര്‍ത്തി കര്‍ണാടക അടച്ചിട്ടില്ല.

കാസര്‍കോഡ് ജില്ലക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്ത പ്രധാന നഗരം മംഗളൂരുവാണ്. ചികില്‍സയ്ക്ക് ജില്ലയിലുള്ളവര്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. അതിര്‍ത്തി അടയ്ക്കുകയും റോഡില്‍ മണ്ണിടുകയും ചെയ്ത കര്‍ണാടകയുടെ നടപടി കാരണം കാസര്‍ഗോഡ് ജില്ലയിലെ ആറ് പേരാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നുള്ള വിവരങ്ങള്‍ താഴെ...

ഹൈക്കോടതി ഇടപെട്ടു

ഹൈക്കോടതി ഇടപെട്ടു

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. കാസര്‍ഗോഡുമായുള്ള അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക കോടതിയിലും ആവര്‍ത്തിച്ചു. കണ്ണൂര്‍ വഴിയുള്ള അതിര്‍ത്തി കണ്ണൂര്‍ കളക്ടര്‍ ആവശ്യപ്പെട്ടാല്‍ തുറക്കാമെന്ന് കര്‍ണാടക പറയുന്നു. വിഷയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൈക്കോടതി വാദം കേട്ടത്. അതിര്‍ത്തി തുറക്കണം എന്ന നിലപാടാണ് കേരളത്തിന്. സാധ്യമല്ലെന്ന് കര്‍ണാടകയും.

യോഗം വിളിക്കാമെന്ന് കേന്ദ്രം

യോഗം വിളിക്കാമെന്ന് കേന്ദ്രം

ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ഹൈക്കോടതി ആരാഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ യോഗം വിളിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

പറ്റില്ലെന്ന് ഹൈക്കോടതി

പറ്റില്ലെന്ന് ഹൈക്കോടതി

ആളുകള്‍ ചികില്‍സ കിട്ടാതെ മരിച്ചുവീഴുമ്പോള്‍ ഇനിയും സമയം നീട്ടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി നിലപാട് ശക്തമാക്കി. മാത്രമല്ല, ബുധനാഴ്ച അഞ്ചരയ്ക്ക് മുമ്പ് തന്നെ കോടതിയെ തീരുമാനം അറിയിക്കണമെന്ന് കര്‍ണാടകത്തോടും കേന്ദ്രത്തോടും ഹൈക്കോതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും സംസാരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍

കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍

ചികില്‍സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കയറി ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വരഹിത നടപടിയാണ്. ദേശീയ പാത അടയ്ക്കാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല. ആറ് പേരാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മംഗലാപുരത്തെ ആശുപത്രികള്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ ചികില്‍സിക്കാന്‍ തയ്യാറാണ്. അവര്‍ നല്‍കിയ അനുമതി പത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിര്‍ത്തി തുറന്നാല്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ തയ്യാറാണ്.

കര്‍ണാടകയുടെ വാദങ്ങള്‍

കര്‍ണാടകയുടെ വാദങ്ങള്‍

കാസര്‍കോഡ് കൊറോണ വൈറസ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ്. ഇവിടെയുള്ള കൊറോണ രോഗികള്‍ കര്‍ണാടകത്തിലേക്ക് ചികില്‍സയ്ക്ക് വരുന്നു. ഈ ആശങ്ക ഒഴിവാക്കാനാണ് അതിര്‍ത്തി അടച്ചത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടണം.

Recommended Video

cmsvideo
    അതിര്‍ത്തി അടച്ച കര്‍ണാടകയെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍
    ഹൈക്കോടതി പറഞ്ഞത്

    ഹൈക്കോടതി പറഞ്ഞത്

    അതിര്‍ത്തി തുറക്കണം. ആളുകള്‍ മരിക്കുന്നു. അത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ വിഷയമായതിനാല്‍ കേരള ഹൈക്കോടതിക്ക് ഇടപെടാം. കൊറോണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. അടിയന്തര ചികില്‍സ നല്‍കുക എന്നതാണ് പ്രധാനം. ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതി കാത്തുനില്‍ക്കില്ല. ഉത്തരവ് പുറപ്പെടുവിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+