Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി കൂടെയുള്ളത് വല്ലാത്ത ധൈര്യമെന്ന് കോണ്‍ഗ്രസ് മന്ത്രി! എതിര്‍ക്കുന്നവര്‍ക്ക് എന്ത് യോഗ്യത?

പ്രസംഗത്തിലുടനീളം പിണറായിയെ പുകഴ്ത്തിയാണ് ഖാദര്‍ സംസാരിച്ചത്. പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യത ഇല്ലാത്തവരാണ് അദ്ദേഹത്തിനെതിരെ ബന്ദുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഖാദര്‍ പറയുന്നു

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തെ പ്രശംസിച്ച് കര്‍ണാടക മന്ത്രി യുടി ഖാദര്‍. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൡലെ മതനിരപേക്ഷ പോരാട്ടങ്ങള്‍ക്ക് പിണറായിയുടെ സാന്നിധ്യം കരുത്തു പകര്‍ന്നുവെന്ന് ഖാദര്‍ പറഞ്ഞു. കന്നഡ ദിന പത്രമായ വാര്‍ത്ത ഭാരതിയുടെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കവെയാണ് ഖാദര്‍ പിണറായിയെ പുകഴ്ത്തിയത്.

പ്രസംഗത്തിലുടനീളം പിണറായിയെ പുകഴ്ത്തിയാണ് ഖാദര്‍ സംസാരിച്ചത്. പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യത ഇല്ലാത്തവരാണ് അദ്ദേഹത്തിനെതിരെ ബന്ദുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഖാദര്‍ പറയുന്നു.

pinarayi vijayan

നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘപരിവാറിനെതിരെ ജനസമൂഹം ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതനിരപേക്ഷത നിലനിര്‍ത്താനുള്ള സിപിഎമ്മിന്റെ സംഭാവന വിലമതിക്കാത്തതാണെന്നും ഖാദര്‍ വ്യക്തമാക്കി. പിണറായിയെ പോലൊരു നേതാവ് കൂടെയുള്ളത് വല്ലാത്ത ധൈര്യം തന്നെയാണെന്നും ഇതുപോലെയുള്ള നേതാക്കളെയാണ് നാടിനാവശ്യമെന്നും ഖാദര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+