Get Updates
Get notified of breaking news, exclusive insights, and must-see stories!

Poll Of Exit Poll: സർവ്വേകളില്‍ ലീഡ് കോണ്‍ഗ്രസിന്: ബിജെപിക്കും പ്രതീക്ഷകള്‍, സാധ്യത തൂക്ക് സഭയ്ക്ക്

കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ഏഴ് സർവ്വേകളില്‍ അഞ്ചെണ്ണമാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. ചിലത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് അവകാശപ്പെടുമ്പോള്‍ മറ്റ് ചിലത് കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നല്‍കുന്നു. അതേസമയം ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സർവ്വേകള്‍ മാത്രമാണ്.

എല്ലാ സർവ്വേകളും തൂക്ക് സഭയ്ക്കുള്ള സാധ്യതകള്‍ തുറന്നിടുണ്ട് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നവയില്‍ ഒരു ഏജന്‍സി ഇടിജിയാണ്. 106 മുതല്‍ 120 വരെ സീറ്റുകള്‍ നേടി ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തിയേക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണ കക്ഷിയായ ബിജെ പി 78 മുതല്‍ 92 വരെ സീറ്റുകളിലും ജെ ഡി എസ് 20 മുതല്‍ 26 വരെ സീറ്റുകളിലും വിജയിക്കുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നു. മറ്റുള്ളവർക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവ്വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത് 122 മുതല്‍ 140 വരെ സീറ്റുകളാണ്.

election

കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന സൂചനയാണ് സീ ന്യൂസ്-മാട്രൈസ് എക്സിറ്റ് പോളും നല്‍കുന്നത്. 103 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. 113 സീറ്റുകളാണ് കർണാടകയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ ഭരണ കക്ഷിയായ ബി ജെ പി 79- മുതല്‍ 94 വരെ സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവ്വെ അവകാശപ്പെടുന്നു. 2018 ലെ തിരഞ്ഞെടുപ്പില്‍ കിങ് മേക്കറായി മാറിയ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് 25 മുതല്‍ 33 വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്.

റിപ്പബ്ലിക് ടിവി പി-മാർക്യൂ സർവ്വേയില്‍ 94 മുതല്‍ 108 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. ബി ജെ പിക്ക് മോശം സാഹചര്യത്തില്‍ 85 സീറ്റും അനുകൂലമായ സാഹചര്യത്തില്‍ 100 സീറ്റുകളും ലഭിച്ചേക്കും. 24 മുതല്‍ 32 വരെ സീറ്റുകള്‍ ജെ ഡി എസിനും മറ്റുള്ളവർക്ക് രണ്ട് മുതല്‍ ആറ് വരെ സീറ്റുകളിലും സാധ്യത കല്‍പ്പിക്കുന്നു.

driver

ടിവി 9 ഭാരത് വർഷ്-പോള്‍സ്ട്രാറ്റ് സർവ്വേയില്‍ 99 മുതല്‍ 109 വരെ സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്‍ തൂക്കമുള്ളത്. ബി ജെ പി 88 മുതല്‍ 98 വരെ സീറ്റുകള്‍ നേടി രണ്ടാമത് എത്തും. ജെ ഡി എസിന് 21 മുതല്‍ 26 വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്. പൂജ്യം മുതല്‍ നാല് വരെ സീറ്റുകളിലാണ് മറ്റുള്ളവർ വിജയിക്കാന്‍ സാധ്യത.

poll-of-exit-polls

ബി ജെ പിക്ക് അശ്വാസം പകരുന്ന സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ട ഒരു ഏജന്‍സി ന്യൂസ് നേഷന്‍ - സി ജി എസ് ആണ്. കർണാടകയില്‍ ഇത്തവണ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് അവരുടെ അവകാശവാദം. 114 സീറ്റുകളായിരിക്കും ബി ജെ പിക്ക് ലഭിക്കുക. കോണ്‍ഗ്രസ് 86 സീറ്റില്‍ ഒതുങ്ങുമെന്നും സർവ്വേ അവകാശപ്പെടുന്നു. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് 21 സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടി വരും. സ്വതന്ത്രരും മറ്റ് കക്ഷികളും മൂന്ന് സീറ്റുകള്‍ നേടിയേക്കുമെന്നും സർവ്വേ പറയുന്നുണ്ട്.

ചക്കയുടെ ഈ ഗുണങ്ങള്‍ ഒക്കെ അറിയുമോ: ഇഷ്ടം പോലെ കഴിക്കാം, എന്നാല്‍ ചിലപ്പോള്‍ പണിയും കിട്ടും

ബി ജെ പിക്ക് മുന്‍തൂക്കം നല്‍കുന്ന മറ്റൊരു സർവ്വെ സുവർണ ന്യൂസ് - ജന്‍ കി ബാത്ത് ആണ്. 94 മുതല്‍ 117 വരെ സീറ്റാണ് ഈ സർവെ ബി ജെ പിക്ക് പ്രവചിക്കുന്നത്. 113 സീറ്റ് ലഭിക്കുകയാണെങ്കില്‍ ബി ജെ പിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാന്‍ സാധിക്കും. അതേസമയം കോണ്‍ഗ്രസിന് 91 മുതല്‍ 106 വരെ സീറ്റ് ലഭിക്കുമെന്നാണ് സുവർണ ന്യൂസ് - ജന്‍ കി ബാത്ത് സർവ്വെ അവകാശപ്പെടുന്നത്. കിങ് മേക്കറായി മാറാന്‍ ശ്രമിക്കുന്ന അവർക്ക് 21 മുതല്‍ 26 വരെ സീറ്റുകളിലായിരിക്കും വിജയിക്കാന്‍ സാധിക്കുക.

എല്ലാ പോളുകളുടേയും പ്രവചനങ്ങളുടെ ശരാശരി പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും വരികയെന്ന സൂചനയാണ് നല്‍കുന്നത്. കോണ്‍ഗ്രസിന് 97 മുതല്‍ 108 വരെയും ബി ജെ പിക്ക് 89 മുതല്‍ 101 വരേയും ജെ ഡി എസിന് 21 മുതല്‍ 27 വരേയും സീറ്റുകള്‍ ശരാശരി ലഭിച്ചേക്കും. മറ്റുള്ളവർ വിജയിക്കാന്‍ സാധ്യതയുള്ളത് രണ്ട് മുതല്‍ നാല് സീറ്റുകളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+