Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക എംഎൽഎമാർക്ക് കേരളത്തിന്റെ ഓഫർ; താമസിക്കാൻ റിസോർട്ട്, 'വരൂ പുറത്തിറങ്ങി കളിക്കൂ'

തിരുവനന്തപുരം: കർണാടക എംഎൽഎമാർക്ക് വമ്പൻ ഒഫറുമായി കേരള ടൂറിസം. തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലാണ് ഓഫർ പരസ്യപ്പെടുത്തിയിരിക്കുന്നത്. കർണമാടകയിൽ അതികഠിനമായ പോരാട്ടമാണ് നടന്നത്. ഇതിന്റെ സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ കേരളത്തിലേത്ത് ക്ഷണിച്ചിരിക്കുകയാണ് കേരള ടൂറിസ്.

തങ്ങളുടെ സുന്ദരവും സുരക്ഷിതവുമായ റിസോർട്ടുകളിൽ താമസാണ് ഓഫർ ചെയ്തിരിക്കുന്നത്. 'വരൂ പുറത്തിറങ്ങി കളിക്കൂ' എന്ന ഹാഷ് ടാഗും പോസ്റ്റിന് കൂടെയുണ്ട്. കേവല ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടതോടെ കോൺഗ്രസും ജെഡിഎസും കർണാടകയിൽ ഒന്നിച്ച് നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. എച്ച്ഡി കുമാര സ്വാമിയാകും അടുത്ത കർണാടക മുഖ്യമന്ത്രി.

Kerala Tourism

എന്നാൽ സർക്കാരുണ്ടാക്കാനുള്ള അധികാരം ബിജെപിക്കാണെന്ന് യെദ്യൂരപ്പ ഗവർണറെ കണ്ട് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് പിൻവാതിലിലൂടെ അധികാരത്തിൽ കയറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ആര് സര്‍ക്കാരുണ്ടാക്കുമെന്നറിയാനായി ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണറുടെ തീരുമാനത്തിനായാണ്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഗവര്‍ണര്‍ വാലാ മടക്കിയയച്ചിരുന്നു. തിരഞ്ഞെടുപ്പിന്‍റെ പൂര്‍ണരൂപം വന്നശേഷം മാത്രമെ തീരുമാനം കൈകൊള്ളുവെന്ന് പറഞ്ഞിരുന്ന ഗവര്‍ണര്‍ നിലപാട് പൊടുന്നനെ മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+