കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തിലെ രാജി കേരളത്തില്‍ നേട്ടമെന്ന് കുമ്മനം! ബിജെപിക്ക് സല്‍പേര്... ചെങ്ങന്നൂരില്‍ ഗുണം!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബിജെപി വിശ്വാസ വോട്ട് നേടുമെന്നും ഭരണം നിലനിര്‍ത്തും എന്നും ആയിരുന്നു കേരളത്തിലേതുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിശ്വാസവോട്ട് തേടേണ്ട സമയം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആ പ്രതീക്ഷകള്‍ അസ്തമിച്ച് തുടങ്ങിയിരുന്നു. ഒടുവില്‍ യെദ്യൂരപ്പ രാജി വയ്ക്കുകയും ചെയ്തു.

ഈ അവസരത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കര്‍ണാടകത്തില്‍ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കം കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകും എന്നാണ് കുമ്മനത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.

Kummanam Rajasekharan

കര്‍ണാടകത്തില്‍ വിശ്വാസ വോട്ട് തേടാന്‍ നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ചത് രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കം ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാത്രമല്ല, ഇതുവഴി ബിജെപി സല്‍പേര് സൃഷ്ടിച്ചു എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കാത്ത പാര്‍ട്ടി എന്ന സല്‍പേരാണ് ബിജെപി സ്വന്തമാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിച്ചത് എന്ന ചോദ്യവും സ്വാഭാവികമായും ഉയരും. ധാര്‍മികത ഉര്‍ത്തിപ്പിടിക്കാന്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് മാറി നില്‍ക്കാമായിരുന്നില്ലേ എന്ന സംശയവും ഉയരും.

English summary
Karnataka Floor Test: Yeddyurappa's resignation will reflect good in Chengannur By Election- Kummanam Rajasekharam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X