Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സ്മാര്‍ട്ട് സൂപ്പർ സ്മാർട്ട്: കേരളത്തിന്റെ ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരും

കൊച്ചി: പുതുവർഷത്തില്‍ സംസ്ഥാന സർക്കാർ അവതരിപ്പിച്ച കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരും. ഇതിനായുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ പ്രീതി ഗെലോട്ട് ഐഎഎസുമായി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സിഎംഡി ഡോ. സന്തോഷ് ബാബു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഇത് കേരളത്തിന് വലിയ അഭിമാനവും അംഗീകാരവുമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കർണാടക സംസ്ഥാന സർക്കാർ നമ്മുടെ കെ സ്മാർട്ട് അവിടെ നടപ്പിലാക്കാൻ മുന്നോട്ടുവന്നിരിക്കുന്നു. ഇത് കേരളത്തിന് വലിയ അഭിമാനവും അംഗീകാരവുമാണ്. അതിനുള്ള ധാരണാപത്രം കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടർ(റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസുമായി, ഇൻഫർമേഷൻ കേരള മിഷൻ സി എം ഡി ഡോ. സന്തോഷ് ബാബു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി. കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് കെ സ്മാർട്ട് കർണാടക നടപ്പിലാക്കാൻ മുന്നോട്ടുവന്നത്. മറ്റ് ചില സംസ്ഥാനങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്.

k-smart

മറ്റൊരു സന്തോഷം സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന നോൺ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോൾ (ഐസിപി) കെ സ്മാർട്ടുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഐസിപിയുടെ പ്രതിനിധി ശശി ശേഖർ ഇന്നത്തെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഐസിപി യുടെ പിന്തുണയിൽ നടപ്പാക്കുന്ന സേവനങ്ങൾ കുറ്റമറ്റതും ചെലവ് കുറഞ്ഞതും വേഗതയേറിയതുമാണ്. ഉപയോക്താക്കളുടെ എണ്ണം എത്ര വർദ്ധിച്ചാലും മികച്ച സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കും.

കെ സ്മാർട്ടിന്റെ ഭാവി വികസനത്തിന് ഒരു വലിയ പിന്തുണയായിരിക്കും ഐസിപിയുടെ സഹകരണ വാഗ്ദാനം. മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ പോലെയുള്ള നൂതന സാങ്കേതികവിദ്യകളിൽ ഇൻക്യുബേഷൻ പ്രോഗ്രാം നടത്തുന്നതിനുള്ള താൽപര്യവും ഐസിപി അറിയിച്ചിട്ടുണ്ട്. ഈ പുതിയ സാങ്കേതിക വിദ്യ മേഖലകളിലെ സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിലും ആയിരക്കണക്കിന് തൊഴിലവസരം നമ്മുടെ ചെറുപ്പക്കാർക്ക് നൽകുന്നതിലും ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോളുമായിട്ടുള്ള സഹകരണം വഴിതുറക്കും.

മാത്രമല്ല, കേന്ദ്രസർക്കാരിന്റെ നാഷണൽ അർബൻ ഡിജിറ്റൽ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. അവർ പറഞ്ഞത് കേരളത്തിന്റെ ഈ ആപ്പ് ലോഞ്ച് ചെയ്യുന്നത് കാണാൻ തങ്ങൾ അതീവ താല്പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാക്കാൻ കഴിയും എന്നതിനാലാണ് അവരിത്രയും താല്പര്യത്തോടെ ഇതിനെ വീക്ഷിക്കുന്നത്.

നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ഐകെഎമ്മിനെ പങ്കാളിയായും അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (NIUA) അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇങ്ങനെ എംപാനൽ ചെയ്യപ്പെട്ട ഏക സർക്കാർ ഏജൻസി ഐകെഎം ആണ്. ഐ കെ എമ്മിന്റെ 100 അംഗ കോർ ടീം 120 ദിവസം കൊണ്ടാണ് കെ സ്മാർട്ട് വികസിപ്പിച്ചത്. അവർക്ക് അഭിനന്ദനങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+