കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ 19; രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക; ഇന്ന്‌ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

Google Oneindia Malayalam News

ബംഗലൂരു; കൊവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സംസ്ഥാനത്ത്‌ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. രാത്രി 10 മണിമുതല്‍ രാവിലെ 6മണിവരെയാണ്‌ നൈറ്റ്‌ കര്‍ഫ്യൂ. ആരോഗ്യമന്ത്രിയുമായുള്ള കൂടിയോലോചനക്ക്‌ ശേഷം കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പയാണ്‌ സംസ്ഥാനത്ത്‌ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചത്‌.

പുതിയ ഇനം കൊവിഡ്‌ വൈറസ്‌ ബ്രിട്ടണില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത്‌ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. അവശ്യ സര്‍വീസുകളെ രാത്രികാല കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌.
ഇന്ന്‌്‌ അര്‍ധരാത്രി മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. അടുത്തമാസം ജനുവരി 2വരെയാണ്‌ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്‌. യുകെയില്‍ വകഭേദം സംഭവിച്ച കൂടുതല്‍ അപകടകാരികളായ കൊവിഡ്‌ വൈറസ്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ജാഗ്രത കൂട്ടാന്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന്‌ കര്‍ണടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.

yadyurappa

നേരത്തെ ന്യൂയര്‍ ആഘോഷങ്ങളും, പാര്‍ട്ടികളും നിരോധിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ ഇനം കൊവിഡ്‌ വൈറസുകള്‍ യുകെയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത സംസ്ഥാനത്തെയും രാജ്യത്തെയും ആളുകളെ ആശങ്കപ്പെടുത്തുന്നുണ്ട്‌. നമ്മുടെ സംസ്ഥാനത്ത്‌ നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. യുകെയില്‍ നിന്നും ചെന്നൈയില്‍ എത്തിയ ഒരാള്‍ക്ക്‌ കൊവിഡ്‌ ബാധിച്ചതായി നമ്മള്‍ കേട്ടു. കൂടുതല്‍ പ്രതിരോധം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും യദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും കൊവിഡ്‌ പരിശോധന കര്‍ശനമാക്കിയാതായും യദ്യൂരപ്പ അറിയിച്ചു.

യുകെയില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ ചില ഭാഗങ്ങളില്‍ വകഭേദം സംഭവിച്ച കൊവിഡ്‌ വൈറസ്‌ പടര്‍ന്നു പിടിച്ചത്‌. സാധാരണ കൊവിഡ്‌ വൈറസുകളേക്കാള്‍ 70 ശതമാനം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്‌ പുതിയ ഇനം കൊവിഡ്‌ വൈറസുകള്‍ എന്നാണ്‌ യുകെയിലെ ആരോഗ്യ വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്‌. പുതിയ ഇനം കൊവിഡ്‌ വൈറസ്‌ റിപ്പോര്‍ട്ടു ചെയ്‌തതോടെ ഡിസംബര്‍ 31 വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്‌ ഇന്ത്യയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.ന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്‌ രോഗബാധിതരുള്ള സംസ്ഥാനം മാഹാരാഷ്ട്രയാണ്‌

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
Karnataka government imposed night curfew to take more precaution against covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X