കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരേതയായ ജയലളിതയ്ക്ക് കോടതിയെ പേടിയ്ക്കണ്ട. പക്ഷേ ശശികല കുടുങ്ങും (?)സ്വത്ത് സന്പാദന കേസ് വിധി ഉടൻ !!

അന്തരിച്ച ജയലളിതയുടം പേര് ഇനി കേസ് രേഖകളില്‍ ഉണ്ടാകുന്നത് കൊണ്ട് കാര്യമില്ല. പക്ഷേ ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തെ വലിയ തോതില്‍ സ്വാധീനിച്ച ഒന്നായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസ്.

  • By Deepa
Google Oneindia Malayalam News

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി ശശികലയെ കുറ്റവിമുക്തയാക്കിയത് പുനപരിശോധിക്കണമെന്ന് കർണാടകം സുപ്രീംകോടതിയോട് ആവശ്യപ്പെടും. എന്നാൽ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേര് കേസ് കേസിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന ശശികലയ്ക്ക് നിര്‍ണായകമാണ് ഈ കേസ്. കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്ക് അകം വിധി പറയും.

തീരുമാനം ക്യാബിനറ്റ് യോഗത്തില്‍

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ജയലളിതയെയും ശശികലയെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്യാൻ കർണാടകം തീരുമാനിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ബിവി ആചാര്യയും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രവിവര്‍മ്മ കുമാറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

 പരേതയെ കുറ്റവിമുക്തയാക്കും

അന്തരിച്ച ജയലളിതയുടം പേര് ഇനി കേസ് രേഖകളില്‍ ഉണ്ടാകുന്നത് കൊണ്ട് കാര്യമില്ല. പക്ഷേ ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തെ വലിയ തോതില്‍ സ്വാധീനിച്ച ഒന്നായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജയയ്ക്ക് ജയില്‍ ശിക്ഷ അനുഭവിയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസ്

1996ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് ജയലളിത 66 കോടിയില്‍ അധികം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന് കാണിച്ച് കേസ് നല്‍കിയത്. ജയലലിതയുടെ തോഴി ശശികല, ദത്തുപുത്രന്‍ സുധാകരന്‍ ശശികലയുടെ ബന്ധു ഇളവരശി എ്ന്നിവരും കേസില്‍ പ്രതികളാണ്.

ജയില്‍ ജീവിതം

1997ല്‍ കേസില്‍ അന്വേഷണം തുടങ്ങാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജയയെ ജയിലില്‍ അടച്ചു.

കേസ് കര്‍ണാടകയിലേക്ക്

ജയില്‍വാസത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിത് മുഖ്യമന്ത്രി ആയി. തമിഴ്‌നാട്ടില്‍ കേസ് നീതിയുക്തമായി നടപ്പിലാക്കാനാവില്ലെന്ന ഡിഎംകെ നേതാവ് അന്‍പഴകന്‌റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേസ് കര്‍ണാടകത്തിലേക്ക് മാറ്റി.

കുറ്റവിമുക്ത

2014ല്‍ ജയലളിതയെ കേസില്‍ നിന്ന് കുറ്റ വിമുക്തയാക്കി. നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി ശശികലയും സുധാകരനും, ഇളവരശിയും കേസില്‍ നിന്ന് കുറ്റവിമുക്തരായി. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ തമിഴ്‌നാട്ടില്‍ മിന്നുന്ന വിജയം കാഴ്ച വച്ചിരുന്നു.

ശശികലയ്ക്ക് പണിയാകുമോ... ?

ശശികലയുടെയും ഇളവരശിന്‌റെയും സുധാകരന്‌റെയും പേരിലുള്ള നിയമനടപടികള്‍ തുടരാനാണ് കര്‍ണാടക സര്‍ക്കാരിന്‌റെ തീരുമാനം. ഒരാഴ്ചയ്ക്കം കേസില്‍ സുപ്രീംകോടതി വിധി പറയും. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയയ്യാന്‍ ഒരാഴ്ച കാത്തിരിക്കാന്‍ ശശികലയോട് തമിഴ്‌നാട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു

കോടതി വിധി എതിരായാല്‍...?

സുപ്രീംകോടതി വിധി ശശികലയ്ക്ക് എതിരായാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്ക് അകം രാജി വയ്‌ക്കേണ്ടി വരും. ജയലളിതെ പോലെ ജനപിന്തുണയില്ലാത്ത നേതാവായ ശശികലയ്ക്ക് വേണ്ടി മുറവിളി കൂട്ടാന്‍ തമിഴ് ജനതയും ഉണ്ടാവില്ല.

English summary
AIADMK supremo Jayalalithaa was acquitted last month of all corruption charges in the 19-year-old Rs 66.65-crore disproportionate assets case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X