Get Updates
Get notified of breaking news, exclusive insights, and must-see stories!

'തട്ടം പോലും ധരിക്കാത്തവരുണ്ട്'; 'എന്ത് ധരിക്കണം എന്നതവരുടെ ആഗ്രഹം';ഇടപ്പള്ളി സ്കൂളിന്റെ അഭിപ്രായം

'തട്ടം പോലും ധരിക്കാത്തവരുണ്ട്'; 'എന്ത് ധരിക്കണം എന്നതവരുടെ ആഗ്രഹം';ഇടപ്പള്ളി സ്കൂളിന്റെ അഭിപ്രായം

എറണാകുളം: ഹിജാബ് വിവാദത്തിൽ ആശങ്കാകുലനായി എറണാകുളം ഇടപ്പള്ളിയിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന ഷൈബു കെ.പിയാണ് ആശങ്കാകുലനായിരിക്കുന്നത്.

അയൽ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും മതപരമായ സംഘർഷങ്ങളാൽ പൊട്ടിപ്പുറപ്പെടിരിക്കുന്നു. ഇത് ആശങ്കയോടെ താൻ വീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കർണ്ണാടകയിൽ നടക്കുന്നത് അപലപനീയമാണ്.

മുസ്‌ലിം പെൺകുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാത്തതുവഴി, അവർ വളരെയധികം ആഘാതങ്ങൾക്ക് വിധേയരാകുകയാണ്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സൗഹാർദ്ദപരമായ ചർച്ചകളിലൂടെ ഹിജാബ് പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു. - ഷൈബു പറഞ്ഞു.

1

താൻ മുമ്പ് പഠിപ്പിച്ച സ്കൂളിൽ, മതപരമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സമാനമായ സംഭവം നടന്നിരുന്നു. വിഷയം വലുതായി മാറുന്നതിന് മുമ്പ് സ്കൂൾ അധികാരികൾ മുളയിലെ വിഷയം നുള്ളി കളഞ്ഞു.

സ്കൂളിൽ നടന്ന സംഭവം അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെ:-

"ഒരു ദിവസം ഒരു മുസ്ലീം പയ്യൻ തലയിൽ തലപ്പാവ് ധരിച്ച് ക്ലാസ്സിൽ വന്നു. അവൻ അനാഥാലയത്തിൽ താമസിക്കുന്ന കുട്ടിയാണ്. എന്നാൽ, അവന് തലപ്പാവ് ധരിക്കുന്നതിൽ വളരെ ശാഠ്യമായിരുന്നു.

2

അതേസമയം, ശബരിമലയിലെ തീർത്ഥാടന കാലത്ത് 41 ദിവസത്തെ വൃതം എടുത്ത് തങ്ങളും കറുത്ത വസ്ത്രം ധരിച്ച് ക്ലാസിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് കുറച്ച് ഹിന്ദു ആൺകുട്ടികൾ പറഞ്ഞു. വിഷയം വലിയ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ ഉടൻ മനസ്സിലാക്കി. എന്നാൽ, സ്കൂൾ അവരുടെ മതപരമായ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ലെന്ന് ഞങ്ങൾ ഇരുവിഭാഗങ്ങളോടും പറഞ്ഞു. "അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യങ്ങൾ എന്തു തന്നെയായാലും അവ പാലിക്കണം. അതാണ് മുൻഗണന.

3

അതേ സമയം, നമ്മുടെ സ്കൂളുകളിൽ മതപരമായ പ്രകടനങ്ങൾ അനുവദിക്കരുത്. അത് അപകടകരം ആണ്. പ്രകോപിക്കാനായി എന്തെങ്കിലും മനഃപൂർവ്വം ചെയ്യുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം," ഷൈബു കൂട്ടിച്ചേർത്തു. അതേസമയം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ രൂപീകരണ വേളയിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വ്യക്തിത്വമോ ചിഹ്നമോ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന കേരള സർക്കാരിന്റെ കർശന നിർദ്ദേശമാണ് അദ്ദേഹം അടിവരയിട്ടു. എന്നാൽ, ഇതിനെ വിമർശിച്ച ഒരു വിഭാഗം ആളുകളുണ്ടായിരുന്നു. വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുകയും പരസ്പരം സഹിഷ്ണുത കാണിക്കുകയും ചെയ്യുന്നു. എന്നാൽ, ഇത്തരം മതപരമായ കലഹങ്ങൾ തുടരുകയാണെങ്കിൽ അവർ ഏതുതരം പൗരന്മാരായി മാറുമെന്ന് ഞങ്ങൾ ആശങ്കപ്പെടേണ്ടതുണ്ട്. - അദ്ദേഹം പറഞ്ഞു.

4

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളുകളിലൊന്നാണ് ഇടപ്പള്ളിയിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. ഹിജാബ് അല്ലെങ്കിൽ പർദ പോലുള്ള മതപരമായ വസ്ത്രങ്ങൾ തടയുന്നതിന് നിയമങ്ങൾ ഒന്നും ഇല്ല. ഏത് വിഭാഗത്തിലുളള വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങൾക്ക് അനുസൃതമായി പ്രാദേശിക രക്ഷാകർതൃ-അധ്യാപക അസോസിയേഷൻ സജ്ജമാക്കിയ യൂണിഫോം ധരിക്കുന്നു. ഇത് അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനും ബസ് ചാർജിൽ ഇളവ് ലഭിക്കുന്നതിനും സഹായിക്കുന്നു. സ്‌കൂളിൽ 11, 12 ക്ലാസുകളിലായി ആകെ 720 വിദ്യാർത്ഥികൾ പഠിക്കുന്നു. അതിൽ 150 ഓളം പേർ മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. ഇതിൽ പകുതിയിലേറെയും പെൺകുട്ടികളാണ്. - അദ്ദേഹം പറഞ്ഞു.

5

അതേസമയം, സ്‌കൂളിലെ മിക്ക മുസ്ലീം പെൺകുട്ടികളും തല മറയ്ക്കുന്നതിന് ലളിതമായ 'തട്ടം' അല്ലെങ്കിൽ 'പർദ്ദ' ധരിക്കുന്നുവെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹന ഫാത്തിമ അഷ്‌റഫ് പറഞ്ഞു. വളരെ കുറച്ച് പേർ ഹിജാബ് ധരിക്കുന്നു. കുറച്ച് പേർ പർദ ധരിക്കുന്നു. എന്നാൽ, 'തട്ടം പോലും ധരിക്കാത്തവരുണ്ട്'. അവർ എന്ത് ധരിക്കണം എന്നത് അവരുടെ ആഗ്രഹമാണ്. ഓരോ മുസ്ലീം കുടുംബത്തിനും അവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരിക്കാം," ഹന ഫാത്തിമ പറഞ്ഞു. കർണാടകയിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് ഹന പറഞ്ഞു, "ഹിജാബ് നിരോധിക്കണമെന്ന് ഞാൻ കരുതുന്നില്ല. അത് ഒരാളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഇത് നിരോധിക്കാൻ ആഗ്രഹിക്കുന്നത്? കർണാടകയിൽ നടക്കുന്നത് തെറ്റാണ്. ഇവിടെയുള്ള എന്റെ പല സുഹൃത്തുക്കളും ഇതിനെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിട്ടു.

6

അതേസമയം, 'തട്ടം' ധരിക്കുന്ന മുസ്ലീം പെണകുട്ടി അഫ്‌നി ഫാത്തിമ പറഞ്ഞു. തന്റെ സുഹൃത്തുക്കളിൽ നിന്നോ സ്‌കൂൾ അധികൃതരിൽ നിന്നോ വസ്ത്രധാരണത്തിന്റെ പേരിൽ താൻ ഒരിക്കലും പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ല. ഞങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും സ്കൂളിൽ ഉളളവർ മനസ്സിലാക്കുന്നു," അവൾ പറഞ്ഞു. അതേസമയം, വിശ്വാസങ്ങളിലും വികാരങ്ങളിലും എല്ലാവരും ശ്രദ്ധ പുലർത്തുന്നതിനാൽ മതപരമായ വസ്ത്രധാരണം പിടിഎ യോഗങ്ങളിൽ ഒരിക്കലും ചർച്ചാ വിഷയമായിട്ടില്ല. സ്കൂൾ ഹയർസെക്കൻഡറി ഡിവിഷൻ പ്രിൻസിപ്പൽ ശങ്കരനാരായണൻ അടിവരയിട്ട് വ്യക്തമാക്കി. ആദർശപരമായി, ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കരുത്. ഒരാളുടെ മതപരമായ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വികാരങ്ങൾ ഉണ്ടാകാം. എല്ലാവരേയും ഉൾക്കൊള്ളുകയും സ്വാഗതം ചെയ്യുകയും ചെയ്യുക എന്നതാണ് ആശയം. അതല്ലേ ഇന്ത്യ നിലകൊള്ളുന്നത്? - പ്രിൻസിപ്പൽ ചോദിച്ചു.

7

സ്‌കൂളുകളിൽ യൂണിഫോം ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെ്. എന്നാൽ, അത് നിർബന്ധമാക്കിയിട്ടില്ലെന്ന് ശങ്കരനാരായണൻ പറഞ്ഞു. ധാരാളം ആളുകൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുണ്ട്. ആതിനാൽ, അവരുടെമേൽ എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും സർക്കാർ മനസ്സിലാക്കുന്നു. ഞങ്ങൾ ചില്ലറ വ്യാപാരികൾക്ക് ഓർഡറുകൾ നൽകുമ്പോൾ, കിഴിവുകൾ ഉപയോഗിക്കാനും അത് താങ്ങാൻ കഴിയാത്ത കുട്ടികൾക്ക് അധിക യൂണിഫോം നൽകാനും ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. അങ്ങനെയാണ് ഞങ്ങൾ ചെയ്യുന്നത്, "അദ്ദേഹം പറഞ്ഞു.

8

അതേസമയം, ഹിജാബ് വിവാദം ചർച്ചയാകുകയാണ്. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം നടത്തത്. കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് തുടക്കം ആകുകയായിരുന്നു. തുടർന്ന് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു. എന്നാൽ, ഇതിന് പിന്നാലെ എ ബി വി പി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിൽ എത്തി പ്രതിഷേധം നടത്തി. ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി. ഇതോടെ ഹിജാബ് വിഷയം കോടതിയില്‍ എത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+