കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫര്‍ ചമഞ്ഞ് വിലസുകയായിരുന്നു ഈ 24കാരന്‍. ഫേക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. കര്‍ണാടക കടബ സ്വദേശി അനീഷ് റഹ്മാന്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസാണ് അനീഷ് റഹ്മാനെ പിടികൂടിയത്. കേരളത്തിലെ വിവിധ റിസോര്‍ട്ടുകളുടെ ആര്‍ട്ടിക്കിള്‍ ചെയ്ത് പ്രമോട്ട് ചെയ്യാമെന്ന് പറഞ്ഞ് ആളെ പറ്റിച്ച് പണം വാങ്ങിക്കുകയായിരുന്നു ഇയാളുടെ പ്രധാന ജോലി. വയനാട്, ആലപ്പുഴ സ്വദേശികളില്‍ നിന്നാണ് ഇയാള്‍ പണം വാങ്ങി തട്ടിപ്പ് നടത്തിയത്.

fraud

ടാക്‌സിക്കാരനും, കടയുടമയ്ക്കും, ഹോട്ടലിലും പണം നല്‍കാതെ മുങ്ങിയെന്ന പരാതിയുമായി ചിലര്‍ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എറണാകുളം അസി.പോലീസ് കമ്മീഷണര്‍ കെവി വിജയന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അനീഷ് റഹ്മാന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടിയിലാകുന്നത്. ഇയാള്‍ നേരത്തെ ബെംഗളൂരുവില്‍ കോഫി ഷോപ്പില്‍ ജോലി ചെയ്തിരുന്നു.

English summary
Kerala police arrested a man from Gonikoppal, Karnataka who pretended as a photo journalist of The Times of India and duped many using fake ID cards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X