കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരും തുംകൂരും ഭരിക്കും; നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കര്‍ണാടകയിലെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരിഞ്ഞെടുപ്പ് നടന്നത്. സംഖ്യം ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേടിട്ടത്. ശക്തമായ വെല്ലുവിളിയുമായി ബിജെപിയും രംഗത്തെത്തിയതോടെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പോലെ തന്നെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നേരിയ വോട്ടുകള്‍ പോലൂം ഏറെ നിര്‍ണ്ണായകമായി.

<strong>ലെെംഗികാരോപണത്തില്‍ ആടിയുലഞ്ഞ് സിപിഎം; കോടിയേരിയുമായി തിരക്കിട്ട ചര്‍ച്ച, ആദ്യ പ്രതികരണവുമായി ശശി</strong>ലെെംഗികാരോപണത്തില്‍ ആടിയുലഞ്ഞ് സിപിഎം; കോടിയേരിയുമായി തിരക്കിട്ട ചര്‍ച്ച, ആദ്യ പ്രതികരണവുമായി ശശി

കോണ്‍ഗ്രസ്സാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനം നഷ്ടപ്പെട്ട പലമേഖലകളിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സാക്ഷിയായി..

<strong>കടമ മറന്നില്ല, മകള്‍ക്ക് സല്യൂട്ടടിച്ച് അച്ഛന്‍; അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി പോലീസ് സേന</strong>കടമ മറന്നില്ല, മകള്‍ക്ക് സല്യൂട്ടടിച്ച് അച്ഛന്‍; അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി പോലീസ് സേന

വാശിയേറിയ മത്സരം

വാശിയേറിയ മത്സരം

പ്രളയക്കെടുതി മൂലം കൂശാല്‍ നഗര്‍, വിരാജ് പേട്ട്, സോമവാര്‍ പേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ 102 ഇടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൈസുര്‍, തുമക്കൂര്‍, ശിവമൊഗ്ഗ സിറ്റി എന്നീ കോര്‍പ്പറേഷനുകളിലേക്കും വാശിയേറിയ മത്സരമാണ് നടന്നത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

2306 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 2203 വാര്‍ഡുകളില്‍ ബിജെപിയും 1397 വാര്‍ഡുകളില്‍ ജെഡിഎസ്സും മത്സരിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍ മുതല്‍ തന്നെ വ്യക്തമായ ലീഡ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. വോട്ടെടുപ്പിന്റെ അവസാനം വരെ അവരത് തുടരുകയും ചെയ്തു.

നേടിയത്

നേടിയത്

2662 വാര്‍ഡുകളില്‍ 982 എണ്ണമാണ് കോണ്‍ഗ്രസ് നേടിയത്. 929 വാര്‍ഡുകല്‍ ജയിച്ച് ബിജെപി തൊട്ടുപിന്നിലെത്തി. ജെഡിഎസിന് 375 വാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. 17 വാര്‍ഡുകളില്‍ ജയിച്ചത് എസ്ഡിപിഐയാണ്.

ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും

ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും

തിരഞ്ഞെടുപ്പ് നടന്ന മൈസൂരു, ശിവമോഗ്ഗ, തുമക്കൂരു കോര്‍പ്പറേഷനുകളില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ശിവമോഗ്ഗയില്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ സാധിക്കു. ശിവമോഗ്ഗയില്‍ 35 ല്‍ 20 സീറ്റില്‍ ബിജെപിയാണ് ജയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും

മൈസൂരിലും, തുമക്കൂരിലും കോണ്‍ഗ്രസ്, ദള്‍ എന്നീ പാര്‍ട്ടികള്‍ കൈകോര്‍ത്ത് ഭരണസമിതി രൂപീകരിക്കുന്നതിലൂടെ ബിജിപിക്ക് പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വരും. കോണ്‍ഗ്രസിനും ദളിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അധ്യക്ഷ സ്ഥാനത്തിനായി ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തും.

അവിടെയെല്ലാം ഞങ്ങളത് ചെയ്യും

അവിടെയെല്ലാം ഞങ്ങളത് ചെയ്യും

ഇതോടെ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഭരണത്തിലെത്താന്‍ സാധിക്കില്ല. എവിടെയൊക്കെ സഖ്യത്തിലൂടെ ബിജെപിയെ അധികാരത്തിന് പുറത്ത് നിര്‍ത്താനാവുമോ അവിടെയെല്ലാം ഞങ്ങളത് ചെയ്യുമെന്ന് ദേവഗൗഡ വ്യക്തമാക്കി കഴിഞ്ഞു.

പ്രതീക്ഷിച്ച വിജയമില്ല

പ്രതീക്ഷിച്ച വിജയമില്ല

പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാത്തതിന്റെ വിഷമത്തിലാണ് കര്‍ണാടകാ ബിജെപി നേതൃത്വം. ലോക്‌സഭ തിരഞ്ഞെടുപ്പിനെ തദ്ദേശ തിരഞ്ഞെടുപ്പ് ബാധിക്കില്ല. സര്‍ക്കാറിന്റെ ജനപ്രീതിയൊന്നുമല്ല പ്രാദേശിക തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യദ്യൂരപ്പ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന് തികഞ്ഞ ആത്മവിശ്വാസം

കോണ്‍ഗ്രസിന് തികഞ്ഞ ആത്മവിശ്വാസം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേ നേട്ടം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സ്വാധീനം നഷ്ടപ്പെട്ട മേഖലകളില്‍ തിരിച്ചു വരാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ജനപിന്തുണയാണ് ഈ ഫലം

ജനപിന്തുണയാണ് ഈ ഫലം

കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാരിനുള്ള ജനപിന്തുണയാണ് ഈ ഫലം. കോണ്‍ഗ്രസ്സിനെ വലിയ ഒറ്റകക്ഷിയയി നിലനിര്‍ത്തിയ ജനങ്ങള്‍ക്ക് നന്ദി. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ശ്രമമില്ലായിരുന്നെങ്കില്‍ ഈ വിജയം സാധ്യമാകില്ലായിരുന്നുവെന്ന് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

വര്‍ഗീയതയക്കെതിരായ കോണ്‍ഗ്രസ് നിലപാടിനുള്ള അംഗീകാമാണിത്. മതേതര ജനാധിപത്യ സഖ്യത്തിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിയും എന്നതിന്റെ സൂചനായാണിത്. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തെ കര്‍ണാടക അംഗീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണിതെന്നും ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

English summary
Karnataka municipal election result 2018 updates: Congress to form alliance with JD(S)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X