കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തികളടച്ചില്ല; നിയന്ത്രണം കടുപ്പിക്കാതെ കര്‍ണാടക

Google Oneindia Malayalam News

കാസര്‍കോട്‌; കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ആര്‍ടിപിസി നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന ആരംഭിക്കാതെ കര്‍ണാടക. വാഹനയാത്രികര്‍ക്ക്‌ തടസങ്ങളില്ലാതെ ഈ അതിര്‍ത്തിയിലൂടെ സഞ്ചരിക്കാം. കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ ഇന്നുമുതല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക്‌ കടത്തിവിടില്ല എന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്‌.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

എന്നാല്‍ കര്‍ണാടകയുടെ ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ തുളു അക്കാദമി മുന്‍ ചെയര്‍മാന്‍ സുബ്ബയ്യ റൈ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തു. കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ സര്‍ക്കാര്‍ തല ചര്‍ച്ച നടത്തുമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകളെ ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ കര്‍ണാടകയില്‍ പ്രവേശിപ്പിക്കില്ലയെന്നാണ്‌ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇരു സംസ്ഥാനങ്ങളിലേയും കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്‌.

boarder

എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
New mutant strain virus in india

English summary
Karnataka not close the Kerala boarder ; vehicle can pass the boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X