കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ആര്‍ടിസിക്ക് പൂട്ടിക്കാന്‍ പറ്റിയില്ല; ബ്ലോഗ് പൂട്ടിക്കാന്‍ അവസാനം കര്‍ണാടകത്തെ കൂട്ടു പിടിച്ചു

കെഎസ്ആര്‍ടിസി ഡൊമെയിന്‍ ഉപയോഗിക്കുന്നതിന് 5 കോടിരൂപ നഷ്ട പരിഹാരവും 5 വര്‍ഷം തടവ് ശിക്ഷയും നേരിടേണ്ടി വരുമെന്ന നോട്ടീസാണ് കെഎസ്ആര്‍ടിസി ബ്ലോഗ് ഉടമ സുജിത് ഭക്തന് ലഭിച്ചിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ ജനങ്ങള്‍ക്ക് മുന്നില്‍ സ്വീകാര്യനാക്കിയതില്‍ ചെറുതലാത്ത പങ്ക് വഹിച്ച ബ്ലോഗാണ് ആനവണ്ടി എന്ന ബ്ലോഗ്. 2008 മുതല്‍ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് യാത്രാ വിവരണങ്ങളും ബസുകളുടെ സമയക്രമവും റൂട്ടുമെല്ലാം വിശദീകരിച്ച് ആനവണ്ടി ഓണ്‍ ലൈനില്‍ സജീവമാണ്. എന്നാല്‍ കെഎസ്ആര്‍ടിസി.കോം എന്ന ബ്ലോഗ് നടത്തുന്ന സുജിത് ഭക്തനെതിരെ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡൊമെയിന്‍ ഉപയോഗിക്കുന്നതിന് 5 കോടിരൂപ നഷ്ട പരിഹാരവും 5 വര്‍ഷം തടവ് ശിക്ഷയും നേരിടേണ്ടി വരുമെന്ന നോട്ടീസാണ് കെഎസ്ആര്‍ടിസി ബ്ലോഗ് ഉടമ സുജിത് ഭക്തന് ലഭിച്ചിരിക്കുന്നത്.

എസ്ആര്‍ടിസി ബ്ലോഗ് പൂട്ടണമെന്ന് എംഡിയുടെ നോട്ടീസ്... പ്രതിഷേധം കനക്കുന്നു!എസ്ആര്‍ടിസി ബ്ലോഗ് പൂട്ടണമെന്ന് എംഡിയുടെ നോട്ടീസ്... പ്രതിഷേധം കനക്കുന്നു!

കുറച്ച് നാളുകള്‍ക്ക് മുന്നേ കേരള ആര്‍ടിസിയിലെ ഉദ്യോഗസ്ഥന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കര്‍ണാടകയുടെ നീക്കവും നടന്നത്. കെഎസ്ആര്‍ടിസിയുടെ ട്രേഡ് മാര്‍ക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു എന്ന് കാണിച്ചാണ് കേരള ആര്‍ടിസി നോട്ടീസ് അയച്ചിരുന്നത്. കെഎസ്ആര്‍ടിസിബ്ലോഗ്.കോമിലെ ഉള്ളടക്കം വഴി കെഎസ്ആര്‍ടിസിയുടെ ഇമേജിന് കോട്ടം തട്ടുന്നതായും എംഡിക്ക് പരാതിയുണ്ടായിരുന്നു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്ലോഗില്‍ നിന്നും ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസിയുടെ പേര് ഡൊമൈനില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎസ്ആര്‍ടിസിയെക്കുറിച്ച് നെഗറ്റീവ് ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസി എംഡിയുടെ നോട്ടീസ്. എന്നാല്‍ ബ്ലോഗ് പൂട്ടിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല തുടങ്ങിയ നിയമവശങ്ങള്‍ പറഞ്ഞ് ബ്ലോഗ് നടത്തിപ്പുകാര്‍ മറുപടി കൊടുക്കുകയായിരുന്നു.

KSRTC

എന്നാല്‍ കേരള ആര്‍ടിസി എംഡിയുടെ നോട്ടീസിനും ബ്ലോഗ് പൂട്ടിക്കാന്‍ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ കര്‍ണാടകത്തെ കൂട്ടു പിടിക്കുകയാണെന്ന് സുജിത് ഭക്തന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്ആര്‍ടിസുമായി യാതൊരു ബന്ധവുമില്ലാത്ത കര്‍ണാടക ആര്‍ടിസി ഇപ്പോള്‍ ഇങ്ങനെ ഒരു നോട്ടീസുമായി വരണമെങ്കില്‍ അതിനു പിന്നില്‍ കേരള ആര്‍ടിസി ഉദ്യോഗസ്ഥര്‍ തന്നെയെന്ന് ഉറപ്പാണെന്നാണ് സുജിത് ഭക്തന്റെ വാദം. ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് വ്യക്തിപരമായ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നുവെന്നും ബ്രാന്‍ഡ് നെയിം അനധികൃതമായി ഉപയോഗിക്കുന്നെന്നുമാണ് നോട്ടിലെ ആരോപണം.

ആനവണ്ടിയെ കട്ടപ്പുറത്താക്കാനുള്ള ശ്രമം പേടികൊണ്ട്... കെഎസ്ആര്‍ടിസിയെ വില്‍പ്പന ചരക്കാക്കിയിട്ടില്ലആനവണ്ടിയെ കട്ടപ്പുറത്താക്കാനുള്ള ശ്രമം പേടികൊണ്ട്... കെഎസ്ആര്‍ടിസിയെ വില്‍പ്പന ചരക്കാക്കിയിട്ടില്ല

കെഎസ്ആര്‍ടിസി എന്ന പേരുപോലും കാത്ത് സൂക്ഷിക്കാന്‍ കഴിയാത്തവരാണ് കര്‍ണാടകത്തെയും കൂട്ടുപിടിച്ച് ബോഗിനെതിരെ തിരിയുന്നത്. എത്രയോ വര്‍ഷമായി സൗജന്യമായി കെഎസ്ആര്‍ടിസിക്ക് പരസ്യം ചെയ്തുകൊണ്ടിരിക്കുകയാണ് ആനവണ്ടി എന്ന ബ്ലോഗ്. കെഎസ്ആര്‍ടിസിയിലെ അഴിമതിക്കഥകളെല്ലാം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പൂട്ടിക്കുമെന്ന് പറഞ്ഞ് എംഡി രംഗത്ത് വന്നിരിക്കുന്നതെന്നാണ് സുജിത്തിന്റെ ആരോപണം. കര്‍ണാടക ബസ്സുകളെ കുറിച്ചും നല്ല രീതിയിലുള്ള കാര്യങ്ങളാണ് ബ്ലോഗില്‍ നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിന്റെ നോട്ടീസിന് നിയമപരമായി തന്നെ മറുപടി കൊടുക്കുമെന്നും സുജിത് ഭക്തന്‍ പറയുന്നു.

English summary
Karnatka has sent a notice to ksrtcblog.com asks to stop using KSRTC related content
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X