മലയാളി കർഷകരുടെ കയ്യിൽ സീൽ പതിച്ച് കർണ്ണാടക: സംഭവം ബാവലി ചെക്ക് പോസ്റ്റിൽ, മനുഷ്യാവകാശ ലംഘനമെന്ന് വിമർശനം
മാനന്തവാടി: കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് പോയ മലയാളി കർഷകരുടെ ദേഹത്ത് കർണ്ണാടക അധികൃതർ സീൽ പതിച്ചതായി ആരോപണം. മാനന്തവാടി സ്വദേശികളായ രണ്ടുപേരുടെ ശരീരത്തിലാണ് ബാവലി ചെക്ക്പോസ്റ്റിൽ വെച്ച് അധികൃതർ ചാപ്പ കുത്തിയത്. കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് പോകുന്നവർക്ക് സംസ്ഥാനം ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സീൽ പതിപ്പിച്ച് വിടുന്നതെന്നാണ് കർഷകർ നൽകുന്ന വിവരം. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള മഷി ഉപയോഗിച്ച് മാഞ്ഞുപോകാത്ത തരത്തിലാണ് സീൽ പതിപ്പിച്ചിട്ടുള്ളത്. അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയാനാണ് സീൽ പതിപ്പിക്കുന്നതെന്നാണ് വിശദീകരണം.
ഈ സംഭവം പുറത്തറിഞ്ഞതോടെ ഇത്തരത്തിൽ ശരീരത്തിൽ ചാപ്പയടിച്ച് വിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതി ഉയരുകയും ചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി നിർദേശം നൽകിയത് അനുസരിച്ച് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മൈസൂർ ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് കേരളത്തിൽ നിന്ന് അതിർത്തി കടന്നെത്തുന്നവരുടെ ശരീരത്തിൽ ചാപ്പ കുത്തുന്നത് നിർത്തിവെക്കാൻ മൈസൂർ ജില്ലാ ഭരണകൂടം നിർദേശം നൽകുന്നത്.

മനുഷ്യ ശരീരത്തില്‍ ചാപ്പയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാപ്പ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. കർഷകർ ജില്ലാകളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. കർണ്ണാടകത്തിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് മലയാളികളാണ് കൃഷിക്ക് വേണ്ടി കർണ്ണാടകത്തെ ആശ്രയിക്കുന്നത്. കർണ്ണാടകത്തിൽ ഇഞ്ചിക്കൃഷി നടത്തുന്നവരാണ് ഇതിൽ ഏറിയപങ്കും. ദിവസേന ചെക്ക്പോസ്റ്റ് കടന്ന് കർണ്ണാടകയിലേക്ക് പോകുകയും തിരിച്ചുവരികയും ചെയ്യുന്നവരാണ് ഇവർ.
കേരളത്തിൽ തുടർച്ചയായി 20000ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ് കർണ്ണാടക കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കിയത്. ആർടിപിസിആർ പരിശോധനയ്ക്ക് പുറമേ സംസ്ഥാനത്ത് നിന്ന് അതിർത്തി കടന്നെട്ടുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനും നിർബന്ധനമാണ്. എന്നാൽ മൂന്ന് ദിവസത്തിൽ താഴെ കഴിയുന്നവർക്ക് ഇളവ് ലഭിക്കും. കർണ്ണാടകത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും ജോലിക്കാരും പൊതു ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഏഴ് ദിവസം കഴിഞ്ഞ ശേഷം കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ എന്നാണ് ചട്ടം.
അതേ സമയം രോഗനിയന്ത്രണത്തിന് വേണ്ടി കേരളത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇനി സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. രോഗനിയന്ത്രണത്തിന് വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനളുമായി മുന്നോട്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു. വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും.
ക്വാറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വാറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ചക്കുള്ളിൽ രോഗനിയന്ത്രണം കൈവരിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?












Click it and Unblock the Notifications