കര്‍ണാടക ആര്‍ടിസി കോഴിക്കോട്,പാലക്കാട് ബസ്സ് സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചു
ബെംഗളൂരു:മഴക്കെടുതികള്‍ ശക്തമായതോടെ നിര്‍ത്തിവെച്ച കര്‍ണാടക ആര്‍ടിസി കോഴിക്കോട്,പാലക്കാട് ഭാഗത്തേക്കുള്ള സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചു.ബെംഗളൂരുവില്‍ നിന്നും അഞ്ചു ബസുകളാണ് ഇന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത്.രാത്രി എട്ടിനും 10.30നും ഇടയിലാണ് സര്‍വീസുകള്‍ നടത്തുന്നത്.വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്കും സര്‍വീസുകള്‍ നടത്തും.ആറും സര്‍വീസുകളാണ് പാലക്കാട് ഭാഗങ്ങളിലേക്ക് ഇന്നുളളത്. പാലക്കാട്,കോഴിക്കോട് എന്നീ ജില്ലകളിലേക്കു മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. കേരളത്തിലെ മറ്റു ജില്ലകളിലേക്കുള്ള സര്‍വീസുകളെല്ലാം റദ്ധാക്കിയതായി കര്‍ണാടക ആര്‍ടിസി അറിയിച്ചു.
കോഴിക്കോട്,പാലക്കാട് ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളിലെല്ലാം ആവശ്യത്തിനു ടിക്കറ്റുകളും ലഭ്യമാണ്. കര്‍ണാടക ആര്‍ടിസിക്കൊപ്പം തന്നെ കേരള ആര്‍ടിസിയും കോഴിക്കോട്,പാലക്കാട് ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ കോഴിക്കോട്ടേക്കും ദിണ്ടിഗല്‍, തിരുനെല്‍വേലി വഴി തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications