കെസി വേണുഗോപാലിന്റെ ഇടപെടൽ, 59 അധിക സർവ്വീസുകളുമായി കര്‍ണ്ണാടക ആര്‍ടിസി
ക്രിസ്മസ്-പുതുവത്സര സീസണിലെ കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളതടയാന്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കര്‍ണ്ണാടക ആര്‍ടിസി ഈ സീസണില്‍ അധികമായി 59 സര്‍വീസുകള്‍ നടത്താന്‍ ധാരണയായി. ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ടിക്കറ്റ് നിരക്കില്‍ അഞ്ചു മുതല്‍ ആറിരട്ടിവരെ തുകയാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്.
ഉത്സവകാലം സ്വകാര്യ ബസുകള്‍ക്ക് ചാകരയാണ്. അതിന് തിരിച്ചടിയാണ് കെ.സി.വേണുഗോപാലിന്റെ ഇടപെടലിലുടെയുള്ള കര്‍ണ്ണാടക ആര്‍.ടി.സിയുടെ നടപടി. വിദ്യാര്‍ത്ഥികളും ഐടി ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലിക്കും മറ്റും എത്തിയ പതിനായിരകണക്കിന് മലയാളികള്‍ക്ക് ആശ്വാസമാണ് ഈ ബസ് സര്‍വീസുകള്‍.

ഉത്സവകാലത്തെ യാത്രദുരിതം മലയാളി സംഘടനകള്‍ കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ.സി.വേണുഗോപാല്‍ കര്‍ണ്ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ക്രിസ്മസ്-പുതുവത്സര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 59 സര്‍വീസുകള്‍ കൂടി അധികമായി നടത്താന്‍ ഉത്തരവായത്. 22,23,24 തീയതികളിലായി ബസ് സര്‍വീസ് ആരംഭിക്കും.
എറണാകുളത്തിന് 18 ഉം തൃശൂരിന് 17 ഉം ബസുകള്‍ അധികം അനുവദിച്ചു. കോഴിക്കോടിനും പാലക്കാടിനും 6 വീതവും, കണ്ണൂര്‍ 5,കോട്ടയം 3, ആലപ്പുഴ 2, മൂന്നാറിലേക്കും പമ്പയിലേക്കും ഒന്നുവീതവും ബസുകള്‍ അധികമായി കര്‍ണ്ണാടക ആര്‍ടിസി സര്‍വീസ് നടത്തും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ,എസി സ്ലീപ്പര്‍ തുടങ്ങിയ ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുക.












Click it and Unblock the Notifications