കേരളത്തിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണം ശക്തമാക്കി കർണ്ണാടക: വാക്സിൻ- ആർടിപിസിആർ സർട്ടിഫിക്കറ്റോ നിർബന്ധം
ബെംഗളൂരു: കേരളത്തിൽ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിന്നെത്തുന്നവർക്കുള്ള നിയന്ത്രണം കടുപ്പിച്ച് കർണ്ണാടക. കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് പോകുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർപിടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് വാക്സിനും സ്വീകരിച്ചതിന്റെ രേഖയോ നിർബന്ധമായും സമർപ്പിക്കണം. ഇന്നാണ് കർണ്ണാടക ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
ഉത്തരവ് പുറത്തിറങ്ങിയതോടെ കേരള-കർണ്ണാടക അതിർത്തി ജില്ലകളായ കൊടഗു, ചാമരാജ് നഗര, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലുള്ള പരിശോധന ശക്തമാക്കും. സംസ്ഥാനത്തേക്ക് ഇടക്കിടെ വന്നുപോകുന്ന വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ഓരോ രണ്ടാഴ്ച കൂടുമ്പോഴും കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്.

അതേ സമയം ആരോഗ്യപ്രവർത്തകർ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും , മരണ/ ചികിത്സാ ആവശ്യങ്ങൾക്കായി വരുന്നവർക്ക് ഇളവ് അനുവദിക്കും. ഈ ചട്ടങ്ങൾ ലംഘിക്കുന്നവർക്കർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.












Click it and Unblock the Notifications