കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം റാങ്കിന് സര്‍ട്ടിഫിക്കറ്റ് വാങ്ങി കാര്‍ത്യാനിയമ്മ.. അഭിനന്ദിച്ച് മതിവരാതെ മുഖ്യമന്ത്രി!

  • By Aami Madhu
Google Oneindia Malayalam News

"സര്‍‌ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന് സ്നേഹത്തോടെ മുഖ്യമന്ത്രി, തന്നാട്ടേയെന്ന് കാര്‍ത്ത്യാനിയമ്മയുടെ മറുപടി" ഒന്നാം റാങ്കുകാരി 97കാരി കാര്‍ത്യാനിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മുഖ്യമന്ത്രിയുടേത് മാത്രമല്ല, കണ്ടു നിന്ന എല്ലാവരുടേയും കണ്ണു തിളങ്ങി. തന്‍റെ 97ാം വയസിലും ഇത്രയും ചുറുചുറുംക്കും ആത്മവിശ്വാസവുമുള്ള കാര്‍ത്യാനിയമ്മയെ കണ്ടാല്‍ എങ്ങനെ കണ്ണ് തിളങ്ങാതിരിക്കും .

karthyadd-154107592

സംസ്ഥാന സാക്ഷരതാ മിഷന്റെ 'അക്ഷരലക്ഷം' പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഹരിപ്പാട് സ്വദേശിയായ കാര്‍ത്യായനി അമ്മയ്ക്ക് ഇന്നാണ് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. വേദിയില്‍ വെച്ച് തന്‍റെ അടുത്ത ആഗ്രഹം എന്താണെന്നും കാര്‍ത്യാനിയമ്മ പറഞ്ഞു. ഇനി പത്താം ക്ലാസ് പഠിക്കണം. അതുകഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ പഠിക്കണമത്രേ.

കഴിഞ്ഞ ജനവരി മുതലാണ് കാര്‍ത്യാനിയമ്മ അക്ഷരലക്ഷം പദ്ധതിയില്‍ ചേര്‍ന്ന് പഠനത്തിന് എത്തിയത്. ആഗസ്ത്ില്‍ പരീക്ഷയും നടന്നു. പത്രമാധ്യമങ്ങളില്‍ വന്ന കാര്‍ത്യാനിയമ്മ പരീക്ഷയെഴുതുന്ന ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 42,933 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ ഏറ്റവും പ്രായമുള്ള ആളും കാര്‍ത്യാനിയമ്മയായിരുന്നു. ഫലം വന്നപ്പോള്‍ കാര്‍ത്യാനിയമ്മ എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു.

കാര്‍ത്യാനിയമ്മയുടെ റാങ്ക് വാര്‍ത്ത എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന വീഡിയോയും ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

English summary
karthyaniamma recieved cerficate from cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X