• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗവര്‍ണര്‍ കനിഞ്ഞേ തീരു! ഞായറാഴ്ചകകം ബില്‍ ഒപ്പിട്ടില്ലേങ്കില്‍ പെടാപാട് വെറുതേയാകും!

  • By Desk

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലേങ്കില്‍ ബില്‍ അസാധുവായേക്കും. കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയ ബില്‍ നിയമവകുപ്പിന് കൈമാറിയ ശേഷം ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയിരുന്നെങ്കിലും ബില്ലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെ തിരുമാനം. അതേസമയം സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണറും അനുകൂലമായ നിലപാട് സ്വീകരിച്ചില്ലേക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

നേരത്തേ രണ്ട് ചോദ്യങ്ങള്‍

നേരത്തേ രണ്ട് ചോദ്യങ്ങള്‍

ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാൻ വേണ്ടി സർക്കാർ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ നിരീക്ഷണം.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയക്കാതിരുന്നാല്‍ അത് ചട്ടവിരുദ്ധമായേക്കും. അതിനാല്‍ ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചേ മതിയാകൂ. എന്നാല്‍ സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ മേയിലാവും കോടതി അന്തിമ വിധി പറയുക ഇതുവരെ ഗവര്‍ണറും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇടയില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തിടുക്കത്തില്‍ എന്തിനാണ് ഇത്തരം ഒരു ഓര്‍ഡിനന്‍സ് എന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. ഒപ്പം പുതിയ സ്വശ്രയ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസുമായി ഓര്‍ഡിനന്‍സിന് ബന്ധമുണ്ടോയെന്ന കാര്യവും ഗവര്‍ണര്‍ ആരാഞ്ഞിരുന്നു.

ഞായറാഴ്ചകകം

ഞായറാഴ്ചകകം

ബില്‍ ഏപ്രില്‍ എട്ടിനകം ഒപ്പിട്ട് തിരിച്ചയച്ചില്ലേങ്കില്‍ ബില്‍ അസാധുവായേക്കും. നിയമസഭ ചേര്‍ന്ന് 42 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ അവതരിപ്പിക്കണം എന്നാണ് നിയമം. തുടര്‍ന്ന് ഇത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് ഗവര്‍ണറുടെ ഒപ്പ് നേടിയെടുക്കണം. ഇതിന് സാധിച്ചില്ലേങ്കില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വരും. ഫിബ്രവരി 26 നാണ് നിയമസഭാ സമ്മേളനം തുടങ്ങിയതെന്നിരിക്കെ ഏപ്രില്‍ എട്ടോടെ 42 ദിവസം എന്ന കാലാവധി അവസാനിക്കും. അതിനാല്‍ ഞായറാഴ്ചയോടെ ബില്ല് ബില്ല് പാസാക്കിയെടുത്തില്ലേങ്കില്‍ അത് നിയമമാകില്ല. സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തതിനാല്‍ വീണ്ടും പുറപ്പെടുവിക്കാനാകില്ലെന്നതും സര്‍ക്കാറിന് കീറാമുട്ടിയാകും. നിയമസഭ പാസാക്കിയ പല നിയമങ്ങളും സുപ്രൂീം കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും നിയമമാക്കാനുള്ള ഓര്‍ഡിനന്‍സ് തന്നെ റദ്ദമാക്കുന്നത് ആദ്യത്തെ സംഭവമാണ്.

തോറ്റു കൊടുക്കാൻ തയ്യാറല്ല

തോറ്റു കൊടുക്കാൻ തയ്യാറല്ല

ഓര്‍ഡിനന്‍സ് മാത്രമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തതെന്നും ബില്‍ സ്റ്റേ ചെയ്തില്ലെന്ന വാദവുമായാണ് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ബില്‍ അയച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം.

പോസ്റ്റ് വായിക്കാം.

തോറ്റിട്ടില്ല, തോറ്റിട്ടില്ല

തോറ്റു കൊടുക്കാൻ തയ്യാറല്ല...

കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിൻമാറുകയില്ല.

ജനകീയ ചൈനയിലേക്ക് വിടും

ജനകീയ ചൈനയിലേക്ക് വിടും

ഓർഡിനൻസേ സ്റ്റേ ചെയ്തിട്ടുളളൂ.

നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകുംവരെ സമരത്തോടു സമരമായിരിക്കും.

ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും. പാസായി വരുമ്പോൾ സർക്കാരാസ്പത്രിയിൽ നിയമിക്കും.

ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങൾ തകർക്കാനാണ് ജഡ്ജിമാർ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സിപിഎം നോട്ടീസ് കൊടുത്തതിൻ്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.# കോഴക്കോളേജുകൾക്കൊപ്പം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: സ്വാലിഹും സത്താറും ഖത്തറില്‍ നിന്നും മുങ്ങി?

തള്ളുമോ കൊള്ളുമോ? കരുണ'യില്‍ ഗവര്‍ണറുടെ കാരുണ്യം തേടി സര്‍ക്കാര്‍.. നിലപാട് നിര്‍ണായകം

ബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാം

English summary
karuna medical collage issue govt waiting for governers approval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more