കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില്‍ നടപടി!!
Recommended Video
കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില്‍ ആഷിക്ക് അബുവിന് കുരുക്ക്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഉത്തരവിട്ടത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നല്കിയ പരാതിയിലാണ് അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില്‍ സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.

സംവിധായകന് ആഷിക് അബു, ഷഹബാസ് അമന്, ബിജിബാല്‍ എന്നിവര്‍ക്കെതിരെ സന്ദീപ് വാര്യര്‍ നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ പണം കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു. അതേസമയം പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ.
കരുണ സംഗീത പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കാണ് സന്ദീപ് വാര്യര്‍ പരാതി നല്‍കിയത്. ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. സംഭവം കൂടുതല്‍ വിവാദമായതോടെയാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.
പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേര് ഉപയോഗിച്ചതിനെതിരെ കളക്ടര്‍ സുഹാസ് ബിജിപാലിന് നോട്ടീസ് നല്‍കിയിരുന്നു. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍ ഭാരവാഹികളാണെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്. രക്ഷാധികാരി എന്ന കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് സംഘാടകനായ ബിജിപാല്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല്‍ വരവ് ചെലവ് കണക്കുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications