കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില്‍ നടപടി!!

Google Oneindia Malayalam News

Recommended Video

cmsvideo
Kochi Police To Investigate Karuna Music Foundation Scam | Oneindia Malayalam

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില്‍ ആഷിക്ക് അബുവിന് കുരുക്ക്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഉത്തരവിട്ടത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില്‍ സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.

1

സംവിധായകന്‍ ആഷിക് അബു, ഷഹബാസ് അമന്‍, ബിജിബാല്‍ എന്നിവര്‍ക്കെതിരെ സന്ദീപ് വാര്യര്‍ നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ പണം കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു. അതേസമയം പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ.

കരുണ സംഗീത പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കാണ് സന്ദീപ് വാര്യര്‍ പരാതി നല്‍കിയത്. ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. സംഭവം കൂടുതല്‍ വിവാദമായതോടെയാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.

പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേര് ഉപയോഗിച്ചതിനെതിരെ കളക്ടര്‍ സുഹാസ് ബിജിപാലിന് നോട്ടീസ് നല്‍കിയിരുന്നു. സ്‌റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളാണെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്. രക്ഷാധികാരി എന്ന കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് സംഘാടകനായ ബിജിപാല്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല്‍ വരവ് ചെലവ് കണക്കുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് ഞങ്ങള്‍ നടത്തിയ തട്ടിപ്പ്... തെളിവുസഹിതം പറയൂ, ഹൈബിക്ക് ആഷിക്ക് അബുവിന്റെ മറുപടി!!എന്താണ് ഞങ്ങള്‍ നടത്തിയ തട്ടിപ്പ്... തെളിവുസഹിതം പറയൂ, ഹൈബിക്ക് ആഷിക്ക് അബുവിന്റെ മറുപടി!!

English summary
karuna music night kochi city police orders primary investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X