കാസര്‍ഗോഡ് സിപിഎമ്മുകാരുടെ വീടുകള്‍ക്ക് നേരെ ആക്രമണം; സ്വര്‍ണം മോഷ്ടിച്ചെന്ന് കരുണാകരന്‍ എംപി
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം സിപിഎം വീടുകള്‍ക്ക്‌നേരെ കാസര്‍ഗോട്ട് ആക്രമണം. സിപിഎമ്മുകാരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കപ്പെട്ടുവെന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ കരുണാകരന്‍ എംപി പറഞ്ഞു. പാര്‍ട്ടി ഓഫീസ് പൂര്‍ണമായി കത്തിച്ചുവെന്ന് എംപി പറഞ്ഞു.

പാര്‍ട്ടി ഓഫീസിന് സമീപമുള്ള സോഡാ ഫാക്ടറിയും തകര്‍ത്തു. ഓഫീസ് കത്തുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീകളെയും ആക്രമിച്ചു. പെരിയ ബസാറിലുള്ള വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പാര്‍ട്ടി അനുഭാവികളുടെ വീടുകളും പെട്ടക്കടകളും ആക്രമിക്കപ്പെട്ടുവെന്നും കരുണാകരന്‍ എംപി പറഞ്ഞു.
ശാസ്താ ഗംഗാധരന്റെ വീട്ടില്‍ നിന്ന് 16 പവന്‍ മോഷ്ടിച്ചു, ഓമനക്കുട്ടന്റെ വീടിന് അഞ്ച് ലക്ഷത്തിന്റെ നഷ്ടമുണ്ടായി എന്നും എംപി പറയുന്നു. കല്യോട്ട് എകെജി മന്ദിരം തകര്‍ത്തു. കല്യോട്ട് സന്ദര്‍ശിക്കാന്‍ വൈകിയാണ് വന്നത്. രണ്ടുപേര്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് പോകുമ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് സന്ദര്‍ശിക്കാമെന്ന് പോലീസ് പറഞ്ഞതുപ്രകാരമാണ് വൈകിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
അതേസമയം, എംപിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സംഘം. കല്യോട്ട് ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. പോലീസ് ഇടപെട്ടാണ് വഴിയൊരുക്കിയത്.












Click it and Unblock the Notifications