Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.. നഗരത്തില്‍ പോലിസിനെ വിന്യസിച്ചു!!

Recommended Video

cmsvideo
    കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി | Oneindia Malayalam

    ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനിന്‍ പറയുന്നു.വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രി പരിസരത്തേക്ക് അണികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ ആശുപത്രി പരിസരത്തും നഗരപരിധിയിലും വിന്യസിച്ചു.സമീപ ജില്ലകളിലെ കൂടുതല്‍ പോലീസുകാരെ ചെന്നൈയിലേക്ക് എത്തിക്കുന്നുണ്ട്.

    karun-1533639755.jpg

    അതിനിടെ കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്‍റുമായ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കനിമൊഴി, എംകെ അഴഗിരി, ടിആര്‍ ബാലു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

    karunaok-1533640687.jpg

    ഒരാഴ്ച മുൻപും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. ജൂലൈ 29ാം തീയതിയാണ് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അതിതീവ്രവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.കാവേരി ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+