കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരുണ്യ ലോട്ടറി ഇതരസംസ്ഥാന തൊഴിലാളിക്ക്; തജ്മുല്‍ ഹഖ് നല്ലളം പോലീസ് സ്‌റ്റേഷനില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഇതരസംസ്ഥാന തൊഴിലാളിക്ക്. പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പൂര്‍ സ്വദേശി തജ്മുല്‍ ഹഖിനാണ് ഒരു കോടി രൂപ അടിച്ചത്. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്ക് താമസിക്കുകയാണ് തജ്മുല്‍ ഹഖ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി പതിവായി ലോട്ടറി എടുക്കാറുണ്ട്.

Lottery

വട്ടക്കിണറില്‍ നിന്ന് വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ടിക്കറ്റ് പരിശോധിച്ച് ഉറപ്പിച്ച തജ്മുല്‍ ഹഖ് സുഹൃത്തിനൊപ്പം നല്ലളം പോലീസ് സ്‌റ്റേഷനിലെത്തി കാര്യം പറഞ്ഞു. പോലീസ് ലോട്ടറി പരിശോധിച്ച് ഉറപ്പുവരുത്തി. ശേഷം തജ്മുല്‍ ഹഖിനെയും കൂട്ടി മാവൂര്‍ റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ എത്തി ടിക്കറ്റ് കൈമാറി.

തജ്മുല്‍ ഹഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ലോട്ടറി അടിച്ച കാര്യം നാട്ടില്‍ കുടുംബത്തെ അറിയിച്ചുവെന്നും കഷ്ടപ്പാടില്‍ നിന്ന് കരകയറാന്‍ ദൈവം തന്ന അനുഗ്രഹമാണിതെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

English summary
Karunya Lottery First Prize Winner in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X