അവസാന നിമിഷം എടുത്തത് 12 ടിക്കറ്റ്; അതിലാെന്നിന് ബംബർ; കാരുണ്യയുടെ 80 ലക്ഷം മലപ്പുറം സ്വദേശിക്ക്
മലപ്പുറം: ഈ ഭാഗ്യം എപ്പോഴാണ് ആർക്കൊപ്പമാണ് വരുന്നതെന്ന് പറയാൻ പറ്റില്ല. ഇപ്പോൾ ഭാഗ്യം തേടിയെത്തിയത് റബ്ബർ ടാപ്പിങ് തൊഴിലാളിയായ വേങ്ങുർ വളയപ്പുറത്തെ കൂരിക്കാടൻ മുഹമ്മദലി ( 52)യെ ആണ്. കാരുണ്യയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് മുഹമ്മദലിക്ക് അടിച്ചത്.
നറുക്കെടിപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് മുഹമ്മദലി ലോട്ടറി എടുത്തത്. 12 ലോട്ടറിയാണ് അദ്ദേഹം എടുത്തത്. അതിലൊന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്.ശനിയാഴ്ച വൈകീട്ട് 3 ന് ആണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടന്നത്. മേലാറ്റൂരിലെ കെ മുരളീധരന്റെ ന്യൂസ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നാണ് മുഹമ്മദലി 12 ടിക്കറ്റുകളെടുത്തത്.

അന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു ലോട്ടറികളെടുത്തത്. അതിൽ KR 674793 സീരിയൽ നമ്പറിലാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതിന് പുറമെ പല സീരിസുകളിലായി ഇതേ നമ്പറിലെടുത്ത 11 ടിക്കറ്റുകളിൽ 8000 രൂപ സമാശ്വാസ സമ്മാനവുമുണ്ട്.
സമ്മാനത്തുക കൊണ്ട് വായ്പ അടച്ച് തീർക്കണം എന്നാണ് മുഹമ്മദലി പറയുന്നത്. ഓട് മേഞ്ഞ വീട് പുതുക്കി പണിയാനും പദ്ധതിയുണ്ട്. ലോട്ടറി സ്ഥിരമായി എടുക്കുന്ന ആളാണ് മുഹമ്മദലി. നേരത്തെ ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ബംബർ ആദ്യമായാണ്. മണ്ണിൻ കദീജയാണ് ഭാര്യ. മക്കൾ: ഫവാസ്, നവാസ്, ഫാരിസ. ഭാഗ്യം കടാക്ഷിച്ച സന്തോഷത്തിലാണ് ഇവർ.












Click it and Unblock the Notifications