Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആരാകും, ഇന്നറിയാം; കാരുണ്യ പ്ലസ് നറുക്കെടുപ്പ് നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ്. എല്ലാ വ്യാഴാഴ്ച്ചയുടെ നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ലോട്ടറി. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

നാല് മണി മുതല്‍ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഫലം ലഭ്യമാകും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

1

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം.

5000 രൂപയ്ക്ക് മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയാല്‍ രേഖകളുമായി ബാങ്കിലോ, സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ എത്തണം. ലോട്ടറിയടിച്ച്, മുപ്പത് ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം. കഴിഞ്ഞ ദിവസം ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം എഫ്ജി 235548 എന്ന നമ്പറിലാണ് ലഭിച്ചത്.

എറണാകുളം ജില്ലയിലാണ് ഈ ടിക്കറ്റ് വിറ്റത്. 70 ലക്ഷം രൂപയാണ് സമ്മാനം. ടിക്കറ്റ് വിറ്റത് ബേബ് തോമസ് എന്ന ഏജന്റാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയായിരുന്നു. എഫ്എല്‍ 507159 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റ് വിറ്റത് ചേര്‍ത്തലയിലാണ്. ദേവാനന്ദ് ഭട്ട് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകള്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ ആഘോഷങ്ങളോട് അടുപ്പിച്ച് ബംപര്‍ ടിക്കറ്റുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളുമുണ്ട്.

അതേസമയം ഈ വര്‍ഷത്തെ ക്രിസ്മസ് ബംപര്‍ ഭാഗ്യക്കുറിയുടെ വില്‍പ്പന പുരോഗമിക്കുകയാണ്. ജനുവരിയില്‍ ആണ് 16 കോടിയുടെ ബംപര്‍ നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റ് വില 400 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+