കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 4 പ്രതികൾ പോലീസ് കസ്റ്റഡിയിൽ.. പിടിയിലായത് അയ്യന്തോളിലെ ഫ്ളാറ്റിൽ വെച്ച്

Google Oneindia Malayalam News

തിരുവനന്തപുരം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍.കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. അയ്യന്തോളിലെ ഒരു ഫ്ളാറ്റിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പ് പുറത്തായതോടെ ഇവർ ഒളിവിലായിരുന്നു.

പ്രതികൾ ഏറെ ദിവസമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവർ അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വൈകീട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 xarrested1-1564

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ബിജു കരീം ബാങ്കിന്റെ മാനേജരായിരുന്നു. സുനിൽ കുമാർ സെക്രട്ടറിയും ജിൽസ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ് അക്കൗണ്ടന്റും ബിജോയ് കമ്മീഷൻ ഏജന്റുമായിരുന്നു. ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിൻ്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതിന്നത്. ഇനി രണ്ട് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻറ് രജിസ്ട്രാറുടെ കണ്ടെത്തൽ.300 കോടിയിലധികം രൂപയുടെ ക്രമക്കേടും ബാങ്കില്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 46 പേരുടെ പേരുടെ ആധാരത്തിൽ എടുത്ത വായ്പ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നതടക്കമുള്ള തട്ടിപ്പുകളാണ് കണ്ടെത്തിയത്. തട്ടിപ്പിന് പിന്നാലെ ബാങ്കിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.നിലവിൽ വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
Karuvannoor bank scam; 4 under custody including former bank manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X