Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുവന്നൂർ കേസ്: പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് ബിജു; രേഖ പുറത്തുവിട്ട് അനിൽ അക്കരെ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് സി പി എം നേതാവ് പി കെ ബിജു. അനിൽ അക്കരയുടേത് അടിസ്ഥാനരഹിതമായ ആരോപണം ആണെന്നും തെളിവുണ്ടെങ്കിൽ അനിൽ പുറത്തുവിടണമെന്നും ബിജു പറഞ്ഞു.

വ്യക്തിഹത്യയാണ് നടക്കുന്നതെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കുമാറിനെ പരിചയമില്ല, ഫോൺ, വാട്സ്ആപ്പ് സന്ദേശങ്ങളുണ്ടായിട്ടില്ല എന്നും ആവശ്യപ്പെട്ടാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും ബിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

anil nn

അനിൽ അക്കര നട്ടാൽ കുരുക്കാത്ത നുണപ്രചരണം നടത്തുകയാണെന്നും വാടക വീട്ടിൽ താമസിക്കുമ്പോൾ തന്റെ തന്നെ അക്കൗണ്ടിൽ നിന്നാണ് വാടക നൽകിയതെന്നും എന്ത് അടിസ്ഥാനത്തിലാണ് ആക്ഷേപമെന്നും അനിൽ അക്കര വ്യക്തിഹത്യ നടത്തുകയാണെന്നും ബിജു പറഞ്ഞു. ആദ്യമായിട്ടല്ല വ്യക്തിഹത്യയും ആക്ഷേപവും നടത്തുന്നതെന്നും ബിജു പറഞ്ഞു.

ആരോപണം പുകമറയിൽ നിർത്തരുത്, തെളിവുകൾ ഉണ്ടെങ്കിൽ മാധ്യമങ്ങളിലൂടെ പുറത്ത് വിടണമെന്നും ബിജു പറഞ്ഞു. ഇ ഡിയിൽ നിന്ന് പികെ ബിജുവിൻ്റെ പേര് അനിൽ അക്കരയ്ക്ക് കിട്ടിയോ എന്നു ബിജു ചോദിച്ചു. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ലെന്നും താൻ അന്വേഷണ കമ്മീഷനില്ലെന്നും പാർട്ടി കമ്മീഷനെ വച്ചോയെന്ന് തനിക്കറിയില്ലെന്നും ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിഷയത്തിൽ ഒരു ഘട്ടത്തിലും താൻ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി പറയുന്ന എം പി ആരാണെന്ന് തനിക്ക് അറയില്ലെന്നും സ്വന്തമായി ഒരു വീടോ സ്ഥലമോ ഉള്ള ആളല്ല താനെന്നും പാർട്ടി ഫ്ലാറ്റിലാണ് താൻ താമസിക്കുന്നതെന്നും ബിജു പറഞ്ഞു. അതേസമയം ബിജുവിന് മറുപടിയുമായി അനിൽ അക്കര എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറുപടി.

അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റ്

കല്ലുവെച്ച നുണ പറയുന്നതാര്?
കരുവന്നൂർ ബാങ്കിലെ
സിപിഎം കമ്മീഷൻ അംഗമായ
പി കെ ബിജു പറയുന്നു അങ്ങനെ
ഒരു കമ്മീഷൻ ഇല്ലന്ന്.
പാർട്ടിയാപ്പീസിൽ ഇരിക്കുന്ന
അന്വേഷണ റിപ്പോർട്ട് ഇന്ന്
അരിയങ്ങാടിയിൽപ്പോലും കിട്ടും.
കാലം മാറി ഇരുമ്പ്
മറയ്ക്ക് തുരുമ്പായി ഓട്ടവീണു 😄
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ
താൻ ചോദിക്ക് താനാരാണെന്ന്
അതാണ് ഇപ്പോൾ ഓർമ്മവരുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്. 2019 ഡിസംബർ 214 എന്ന് രേഖപ്പെടുത്തിയ ഒരു രേഖയും അദ്ദേഹം പുറത്തുവിട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+