Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൊയ്തീന്റെ കറുത്ത കൈകള്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കേണ്ട'; സുരേന്ദ്രന്‍

പത്തനംതിട്ട: ഇ ഡി, സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കുകയാണ് എന്ന എസി. മൊയ്തീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രിയായിരുന്ന കാലത്ത് ചെയ്ത കൊള്ളരുതായ്മകള്‍ വെളിച്ചത്ത് വരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്കെതിരെയുള്ള മൊയ്തീന്റെ പ്രസ്താവന എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ല്‍ സുരേഷ് ഗോപി മത്സരിച്ചതും രാജ്യസഭാംഗമായതും ഇ ഡി കളമൊരുക്കിയിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപിയ്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ആരെങ്കിലും കളമൊരുക്കിയിട്ടാണോ എന്നും സുരേന്ദ്രന്‍ ആരാഞ്ഞു. തെറ്റ് മറച്ചുവെക്കാന്‍ മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാമെന്ന് മൊയ്തീന്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ac moideen

കള്ളത്തരത്തിനെല്ലാം കൂട്ടുനിന്നത് മൊയ്തീനാണ് എന്നും അതിനാല്‍ മൊയ്തീന് ഇനി രക്ഷയില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മൊയ്തീനും മൊയ്തീന്റെ ബന്ധുക്കളും ബിനാമികളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. സതീശന്റേയും അരവിന്ദാക്ഷന്റേയും കൊള്ളയിലും മൊയ്തീന്റെ പങ്ക് വളരെ വ്യക്തമാണ് എന്നും അഹേം പറഞ്ഞു.

'കറുത്ത കൈകളാണ് മൊയ്തീന്റേത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട', സുരേന്ദ്രന്‍ പറഞ്ഞു. ഇ ഡിയെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് പറയുന്നത് ഒരു വല്ലാത്ത കണ്ടുപിടിത്തമാണ് എന്നും അദ്ദേഹം പരിഹസിച്ചു. സുരേഷ് ഗോപി ജയിക്കുമെന്ന കാര്യം എല്ലാവര്‍ക്കും ഇപ്പോള്‍ ഉറപ്പായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇ ഡി വന്നതിനാലാണ് സുരേഷ് ഗോപി ജയിച്ചത് എന്ന് വരുത്തി തീര്‍ക്കാന്‍ മുന്‍കൂട്ടി പറയുന്നതാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് മൊയ്തീനേയും സുരേഷ് ഗോപിയോയും അറിയാം. സുരേഷ് ഗോപി വിചാരിക്കുന്ന വഴികളിലാണ് തൃശൂരില്‍ കാര്യങ്ങള്‍ നീങ്ങുന്നത് എന്നും അതിലുള്ള വെപ്രാളമാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് ഹതാശരായവരുടെ പരാതികള്‍ കേള്‍ക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സമയം നീക്കിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

നിക്ഷേപകരുടെ പണം എന്ന് തിരിച്ചുകിട്ടും, കുറ്റവാളികളുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കും തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് വിശദീകരണം നല്‍കാനും നഷ്ടപ്പെട്ട പണത്തിന് ഉറപ്പ് നല്‍കാനുമുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സഹകരണ മേഖലയിലെ അഴിമതിക്കെതിരായി നടത്തുന്ന അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് മൊയ്തീന്‍ പറഞ്ഞിരുന്നു.

കരുവന്നൂരിലെ പദയാത്രക്ക് പിന്നിലും ഇതേ ലക്ഷ്യമാണെന്നും മൊയ്തീന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'തൃശൂരിങ്ങെടുക്കുവാ എന്ന് പറഞ്ഞവന്, തൃശൂരില്‍ മത്സരിക്കുമെന്ന് പറഞ്ഞ് അമിത് ഷായുടെ മുന്നില്‍ നിന്ന് പറഞ്ഞ് സ്വയം സ്ഥാനാര്‍ഥിയായ ആള്‍ക്ക് അരങ്ങൊരുക്കുകയാണ്. അതിന് വേണ്ടി ഇ ഡി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്,' എന്നായിരുന്നു മൊയ്തീന്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+