Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുവന്നൂ‍ർ: അറസ്റ്റിലായ അരവിന്ദാക്ഷന് പൂർണ്ണ പിന്തുണയെന്ന് എംവി ഗോവിന്ദന്‍, ഭീഷണിക്ക് വഴങ്ങില്ല

തൃശൂർ: കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദാക്ഷന് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് ഈ അറസ്റ്റ്. മുന്‍ മന്ത്രി എ സി മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇഡി എത്താം. അതിനൊന്നും വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും. സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. ഇതിനുള്ള മൂലധനം കണ്ടെത്താനാണ്‌ കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന്‌ പ്രചരിപ്പിക്കുന്നത്‌. ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങളുണ്ടായാൽ പരിഹരിച്ച്‌ മുന്നോട്ടുപോകുകയാണുവേണ്ടത്‌. അതിന്റെ പേരിൽ സി പിഎമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.

 mvgovindan-

വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി പി എം പ്രാദേശിക നേതാവുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഉച്ചയോടെയായിരുന്നു അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമായിരുന്നു അരവിന്ദാക്ഷന്റെ ആരോപണം. എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം നല്‍കിയ പരാതി വ്യാജമാണെന്നായിരുന്നു ഇഡിയുടെ അവകാശ വാദം.

അതേസമയം, അരവിന്ദാക്ഷന് പൂർണ്ണ പിന്തുണയുമായി സി പി എം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസും രം​ഗത്തെത്തി. അരവിന്ദാക്ഷന് പാർട്ടി സംരക്ഷണം ഒരുക്കും. നിയമ സാധ്യതകൾ തേടും. ബി ജെ പി പറയുന്ന ആളുകളെ ഇഡി അറസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നത്. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആകുന്നില്ല. ബി ജെ പിയുടെ തിരക്കഥയ്ക്ക് അനുസരിച്ചുള്ള ഇ ഡിയുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+