'ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്';വി.ഡി.സതീശന്‍
തിരുവനന്തപുരം: കാര്യവട്ടത്തെ ഏകദിനവുമായി ബന്ധപ്പെട്ട വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടിക്കറ്റ് നിരക്കിനെതിരെ വ്യാപകമായ വിമർശനം വന്നുകാണ്ടിരിക്കുമ്പോഴാണ് അദ്ദേഹവും വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ വിമർശിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചത്. 'കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്' എന്ന് അദ്ദേഹം കുറിച്ചു. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് കായികമന്ത്രി. കളി നടന്നത് ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത് സതീശൻ പറഞ്ഞു

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ടെന്ന് കായികമന്ത്രി ... ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ .... ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീൻ ഫീൽഡിൽ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങൾ... അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞതിൽ ആശങ്ക അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് എത്തിയിരുന്നു. മത്സരത്തിൽ സെഞ്ചറിയടിച്ച ശുഭ്മാൻ ഗില്ലിനെയും വിരാട് കോലിയെയും അഭിനന്ദിച്ചുള്ള ട്വീറ്റിൽ, സ്റ്റേഡിയം പകുതി കാലിയാണെന്നാണ് അദ്ദേഹം പറഞ്ഞു, 'ഏകദിന ക്രിക്കറ്റ് അവസാനിക്കുകയാണോ' എന്നും അദ്ദേഹം ചോദിച്ചു.

നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളുള്ള കാര്യവട്ടം സ്റ്റേഡിയത്തിൽ വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും ഇത്തവണ വിറ്റു പോയില്ല. ആകെ വിറ്റത് 6,200 ടിക്കറ്റുകളാണ്. ഇതിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ലഭിച്ച വരുമാനം 97 ലക്ഷം രൂപയും.
കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ''കാണികൾ കുറഞ്ഞത് ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. മറ്റു അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കും. കായികമന്ത്രിയുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയായി'' - ജയേഷ് ജോര്‍ജ് പറഞ്ഞു.

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർധനയെച്ചൊല്ലി നേരത്തെ തന്നെ വിവാദം ഉയർന്നിരുന്നു. പട്ടിണികിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തിയതിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചത്.

കാര്യവട്ടത്ത് കളി കാണാൻ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമായിരുന്നു. 18 ശതമാനം ജി എസ് ടിയും കോർപ്പറേഷൻറെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാർജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവർ ടയർ നിരക്ക് 2860 രൂപയായും ഉയർന്ന നിലയായിരുന്നു. കഴിഞ്ഞ തവണ അഞ്ച് ശതമാനമായിരുന്നു വിനോദ നികുതി. ഇത്തവണ 12 ശതമാനമായി ഉയർത്തി. പിന്നാലെ വ്യാപകമായ വിമാർശനം ഉയർന്നുവന്നു.












Click it and Unblock the Notifications