കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ ആക്രമണം, ഡിസ്‌ലൈക്ക് പ്രതിഷേധം; ഡബ്ല്യുസിസി ഭിന്നത- പുഞ്ചിരിച്ച് പാര്‍വതിക്ക് പറയാനുള്ളത്...

എല്ലാവരും തനിനിറം കാണിക്കുന്നു, ഞാന്‍ പോപ്‌കോണും കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണ് എന്നും പാര്‍വതി കുറിച്ചിരിക്കുന്നു.

  • By Ashif
Google Oneindia Malayalam News

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് മുതല്‍ നടി പാര്‍വതിക്കെതിരേ ശക്തമായ പ്രതിഷേധമാണ് സൈബര്‍ ലോകത്ത്. അവരുടെ പ്രസ്താവനകള്‍ മമ്മൂട്ടിക്കെതിരായണെന്ന് പോലും വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് പാര്‍വതി ചെയ്തത്. പിന്നീട് അവര്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പോലീസില്‍ പരാതിയും കൊടുത്തു. ഇത്തരം ആക്രമണങ്ങള്‍ കാരണമായി താന്‍ നിലപാട് മാറ്റില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പാര്‍വതി. വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ പലരുടെയും യഥാര്‍ഥ മുഖം പുറത്തുവന്നുവെന്നും പാര്‍വതി സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ പാര്‍വതി-പൃഥ്വിരാജ് ജോഡികള്‍ ഒന്നിച്ച മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ ടീസറിന് ഡിസ്ലൈക്കുകള്‍ നല്‍കിയാണ് പ്രതിഷേധം. ഈ ഘട്ടത്തിലാണ് പാര്‍വതിയുടെ പ്രതികരണം വന്നിരിക്കുന്നത്.

 സ്ത്രീവിരുദ്ധം

സ്ത്രീവിരുദ്ധം

മമ്മൂട്ടി ചിത്രമായ കസബയെ പാര്‍വതി വിമര്‍ശിച്ചത് ഐഎഫ്എഫ്‌കെയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ്. സിനിമയിലെ സംഭാഷണങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ വിമര്‍ശനം പക്ഷേ, വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. ഇതിനെതിരേ നിരവധി പ്രമുഖര്‍ രംഗത്തെത്തി.

തെറിയഭിഷേകം

തെറിയഭിഷേകം

ഫാന്‍സുകാരുടെ തെറിയഭിഷേകം കൂടിയായപ്പോള്‍ പാര്‍വതി പിന്‍മാറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 23 ഫേസ്ബുക്ക് പോസ്റ്റുകള്‍ സഹിതമാണ് പാര്‍വതി പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

പാര്‍വതി നല്‍കിയ 23 പോസ്റ്റുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പലതും കേസെടുക്കാന്‍ പര്യാപ്തവുമാണ്. പാര്‍വതിയുടെ പരാതിയില്‍ പറയാത്ത സൈബര്‍ ആക്രമണങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചിലതില്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മൈ സ്റ്റോറിയിലെ ഗാനം

മൈ സ്റ്റോറിയിലെ ഗാനം

തൊട്ടുപിന്നാലെയാണ് പാര്‍വതിയും പൃഥ്വാരാജും മുഖ്യകഥാപാത്രങ്ങളായുള്ള മൈ സ്റ്റോറിയിലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയും ടീസറും പുറത്തിറങ്ങിയത്. പാര്‍വതിയോടുള്ള പ്രതിഷേധം സിനിമക്കെതിരേയുമുണ്ടാകുമെന്ന സൂചനകളാണ് വരുന്നത്. മെയ്ക്കിങ് വീഡിയോക്ക് ഡിസ്ലൈക്കുകള്‍ നല്‍കി കലിപ്പ് തീര്‍ക്കുകയായിരുന്നു ആരാധകര്‍.

ഒപ്ഷന്‍ എടുത്തുമാറ്റി

ഒപ്ഷന്‍ എടുത്തുമാറ്റി

ഡിസ്ലൈക്കുകള്‍ മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരേയല്ല, പാര്‍വതി എന്ന നടിക്കെതിരേയാണെന്ന് വീഡിയോക്ക് താഴെ കമന്റുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കമന്റുകള്‍ നല്‍കാന്‍ ഗാനത്തിന്റെ വീഡിയോക്ക് താഴെയുള്ള ഓപ്ഷന്‍ എടുത്തുമാറ്റുകയായിരുന്നു ബന്ധപ്പെട്ടവര്‍.

ജീവനോടെയിരിക്കാന്‍

ജീവനോടെയിരിക്കാന്‍

ഈ ഘട്ടത്തില്‍ പാര്‍വതിയുടെ നിലപാട് എന്താകുമെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമായിരുന്നു. ജീവനോടെയിരിക്കാനുള്ള എത്ര മഹത്തരമായ സമയം എന്ന പാര്‍വതിയുടെ ട്വീറ്റാണ് എല്ലാത്തിനും മറുപടിയായി വന്നിരിക്കുന്നത്. വിവാദത്തോട് പ്രതികരിച്ചവര്‍ക്കുള്ള മറുപടിയെന്നോണം ചില വാക്കുകളും ട്വീറ്റിലുണ്ട്.

തനിനിറം കാണിക്കുന്നു

തനിനിറം കാണിക്കുന്നു

എല്ലാവരും തനിനിറം കാണിക്കുന്നു, ഞാന്‍ പോപ്‌കോണും കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണ് എന്നും പാര്‍വതി കുറിച്ചിരിക്കുന്നു. പാര്‍വതി-കസബ-മമ്മൂട്ടി വിഷയത്തില്‍ പ്രമുഖര്‍ പ്രതികരിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് പലരും ഈ വാക്കുകളെ കാണുന്നത്.

വ്യാഖ്യാനങ്ങള്‍ ഇങ്ങനെയും

വ്യാഖ്യാനങ്ങള്‍ ഇങ്ങനെയും

ഇപ്പോഴുള്ള വിവാദങ്ങള്‍ താന്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും മുന്‍ നിലപടുകളില്‍ മാറ്റം വരുത്തില്ലെന്നും പലരുടെയും യഥാര്‍ഥ മുഖം വിവാദത്തോടെ പുറത്തായി എന്നും പാര്‍വതി പറയുന്നതായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരുണ്ട്. വിവാദത്തിന് ആക്കംകൂട്ടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് മമ്മൂട്ടിയെ നേരിട്ട് ആക്രമിക്കുന്ന തരത്തിലുള്ള ലേഖനം പോസ്റ്റ് ചെയ്തതാണ് കൂടുതല്‍ വിമര്‍ശനത്തിന് കാരണമായത്.

മഞ്ജുവാര്യരുടെ നിലപാട്

മഞ്ജുവാര്യരുടെ നിലപാട്

ലേഖനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഡബ്ല്യുസിസി അത് പിന്‍വലിക്കുകയായിരുന്നു. അതോടൊപ്പം തന്നെ സംഘടനയുടെ മുന്‍നിരയിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇപ്പോള്‍ സംഘടനയുമായി അകല്‍ച്ചയിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇത്തരം പ്രത്യേക സാഹചര്യത്തിലാണ് പാര്‍വതിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.

 സ്ത്രീപക്ഷ സിനിമ

സ്ത്രീപക്ഷ സിനിമ

വിവാദങ്ങളില്‍ പതറില്ലെന്ന് ഉറച്ചനിലപാടുമായി പാര്‍വതിക്ക് പിന്തുണയുമായി നടി പത്മപ്രിയയും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയില്‍ സ്ത്രീപക്ഷ സിനികള്‍ അമ്പതു ശതമാനവും വിജയിച്ചുവെന്ന് പത്മപ്രിയ പറയുന്നു. എന്നാല്‍ പുരുഷ കേന്ദ്രീകൃത സിനിമകള്‍ക്ക് ഈ നേട്ടമുണ്ടായില്ല. പുരുഷ കേന്ദ്രീകൃത സിനിമകള്‍ പത്ത് ശതമാനം മാത്രമാണ് വിജയിച്ചതെന്നും പത്മപ്രിയ സൂര്യഫെസ്റ്റിവെലിലെ പ്രഭാഷണ മേളയില്‍ പറഞ്ഞു.

Recommended Video

cmsvideo
മമ്മൂട്ടി ഫാൻസിന്റെ വായടപ്പിച്ച് പാർവതി | Oneindia Malayalam
എന്തിനാണ്

എന്തിനാണ്

സിനിമയില്‍ നിലവില്‍ നിരവധി സംഘടനകളുണ്ട്. എന്നാല്‍ അതിനപ്പുറത്ത് ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യം വന്നപ്പോഴാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ നിലവില്‍ വന്നതെന്നും പത്മപ്രിയ വിശദീകരിച്ചു. ഞങ്ങള്‍ 19 ശക്തരായ വനിതകള്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലുണ്ട്. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമസഹായവും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ സിനിമാ മേഖലയില്‍ നിലവിലുള്ള സംഘടനകള്‍ക്ക് എതിരല്ല തങ്ങളുടെ കൂട്ടായ്മയെന്നും പത്മപ്രിയ വിശദീകരിച്ചു.

English summary
Kasaba Controversy: What is Actress Parvathy's Last Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X