• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മായാനദിയിലെ സ്ത്രീവിരുദ്ധത ആരും കണ്ടില്ലേ? എവിടെ സ്ത്രീവാദികള്‍!! സെലക്ടീവ് ആകരുത്

  • By Ashif

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായുള്ള കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ വന്‍ വിവാദമാണ് കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടത്. യുവനടി പാര്‍വതി പരസ്യമായി കസബക്കെതിരേ രംഗത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീട് പലരും ഇടപെട്ട് അഭിപ്രായ പ്രകടനം നടത്തിയതോടെ വിവാദം കത്തിപ്പടര്‍ന്നു. ഈ സാഹചര്യത്തില്‍ കസബയെ വിമര്‍ശിച്ചവര്‍ക്ക് പിന്തുണ നല്‍കിയവരില്‍ ഒരാളായിരുന്നു ആഷിക് അബു. ആഷിക് അബുവിന്റെ ചിത്രമായ മായാനദിയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ശബരീനാഥന്‍ എംഎല്‍എയാണ് മായാനദിയിലെ സ്ത്രീവിരുദ്ധ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്തേ ഇതിനെതിരേ ആരും രംഗത്തുവന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു...

മായാനദിയുടെ ഗുണങ്ങള്‍

മായാനദിയുടെ ഗുണങ്ങള്‍

മായാനദിയുടെ ഗുണങ്ങള്‍ എടുത്തുപറഞ്ഞ ശേഷമാണ് ശബരീനാഥന്‍ എംഎല്‍എ തന്റെ നിലപാട് വ്യക്തമാക്കുന്നത്. പ്രധാന കഥാപാത്രങ്ങളുടെ അഭിനയവും നന്നായി എന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. എന്നാല്‍ സിനിമയിലെ സ്ത്രീ വിരുദ്ധ രംഗത്തെ കുറിച്ച് പറയാതെ വയ്യ എന്ന് അദ്ദേഹം പറയുന്നു.

പെണ്‍സുഹൃത്തിനെ

പെണ്‍സുഹൃത്തിനെ

നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ അടിച്ചുവീഴ്ത്തുന്നതും ആക്രോശിക്കുന്നതുമാണ് സ്ത്രീ വിരുദ്ധതയായി എംഎല്‍എ ചൂണ്ടിക്കാട്ടുന്നത്. മര്‍ദനമേറ്റിട്ടും ഒന്നും മിണ്ടാതെ പെണ്‍സുഹൃത്ത് ഗള്‍ഫിലേക്ക് മടങ്ങുന്ന രംഗവും എംഎല്‍എ എടുത്തുപറയുന്നു. ഈ രംഗം സ്ത്രീയെ അവമതിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ചര്‍ച്ചകളില്‍ ഇടംപിടിക്കണം

ചര്‍ച്ചകളില്‍ ഇടംപിടിക്കണം

ഇത്തരം രംഗങ്ങള്‍ കൂടി സ്ത്രീയെ മോശമാക്കി ചിത്രീകരിക്കുന്ന രംഗങ്ങളുടെ ചര്‍ച്ചകളില്‍ ഇടംപിടിക്കേണ്ടതാണെന്നും എന്തുകൊണ്ട് ഇതാരും ശ്രദ്ധിച്ചില്ലെന്നും എംഎല്‍എ ചോദിക്കുന്നു. ലിംഗവിവേചനത്തിന്റെ കാര്യത്തിലും വിമര്‍ശനമുന്നയിക്കുന്ന വേളയിലും സെലക്ടീവ് ആകരുതെന്നും ശബരീനാഥന്‍ പറയുന്നു.

വിമര്‍ശനം അസ്ഥാനത്ത്

വിമര്‍ശനം അസ്ഥാനത്ത്

പക്ഷേ എംഎല്‍എയുടെ വിമര്‍ശനം അസ്ഥാനത്തായി എന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക്‌പോസ്റ്റിന് താഴെ കമന്റിട്ടവരില്‍ പലരും അഭിപ്രായപ്പെട്ടത്. കസബയിലെ വിവാദ രംഗം ആഘോഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നുവെന്നും മായാനദിയിലെ രംഗം അത്തരമൊന്നല്ലെന്നും എംഎല്‍എയുടെ അഭിപ്രായത്തോട് വിയോജിച്ചവര്‍ പറയുന്നു. എന്നാല്‍ നിലവാരമില്ലാത്ത സിനിമ എന്തിന് കാണാന്‍ പോയെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എംഎല്‍എ സമയം വെറുതെ കളഞ്ഞുവെന്ന് പ്രതികരിച്ചവരും നിരവധി.

എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.

കരണത്ത് അടിച്ചുവീഴ്ത്തി

കരണത്ത് അടിച്ചുവീഴ്ത്തി

നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ളൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്‌നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

പ്രതികൂലമായി ബാധിക്കും

പ്രതികൂലമായി ബാധിക്കും

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Anti Women Seen in Mayanadhi Movie: Shabarinadhan MLA Criticize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more