കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില നടിമാരുടെ ഭർത്താക്കന്മാരെ പോലെ ഷണ്ഡന്മാരല്ല സിനിമാ പ്രവർത്തകർ.. ഡബ്ല്യൂസിസിക്കെതിരെ വീണ്ടും!

  • By Desk
Google Oneindia Malayalam News

കൊച്ചി: ഒരു പുരുഷാധിപത്യ സമൂഹത്തിനുള്ളില്‍ തലയുയര്‍ത്തി നിന്ന് നിലപാട് പറയുകയും സദാചാര ആങ്ങളമാരുടെ ലാളനത്തിന് നിന്ന് കൊടുക്കുകയും ചെയ്യാത്ത സ്ത്രീകളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആക്രമിക്കപ്പെടുകയാണ് പതിവ്. പുരുഷതാരങ്ങള്‍ വാഴുന്ന മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ഉണ്ടായപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞതിന് കാരണവും അത് തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടുകള്‍ കൂടി ആയപ്പോള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പലരുടേയും കണ്ണിലെ കരടായി. കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിയെ വേട്ടയാടുന്നവര്‍ ഡബ്ല്യൂസിസി എന്ന സംഘടനയേയും വെറുതെ വിടുന്നില്ല.

ജാമ്യം നീട്ടാനുള്ള നീക്കവുമായി ദിലീപ്.. കോടതിയിൽ ഹാജരാകാനുമാവില്ല.. നടിയുടെ കേസിൽ വിചാരണ വൈകും?ജാമ്യം നീട്ടാനുള്ള നീക്കവുമായി ദിലീപ്.. കോടതിയിൽ ഹാജരാകാനുമാവില്ല.. നടിയുടെ കേസിൽ വിചാരണ വൈകും?

കസബയിലെ സ്ത്രീ വിരുദ്ധത

കസബയിലെ സ്ത്രീ വിരുദ്ധത

മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കസബ എന്ന മമ്മൂട്ടിച്ചിത്രം സ്ത്രീവിരുദ്ധതയുടെ പേരില്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടതാണ്. വനിത കമ്മീഷന് പോലും കസബയുടെ വിവാദത്തില്‍ ഇടപെടേണ്ടതായി വന്നിരുന്നു.യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ അല്ല പാര്‍വ്വതി ചലച്ചിത്ര മേളയുടെ സംവാദ വേദിയില്‍ വിമര്‍ശിച്ചത്. മറിച്ച് കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അത് ആഘോഷിക്കപ്പെടുന്ന മനസ്ഥിതിയേയുമാണ് പാര്‍വ്വതി വിമര്‍ശിച്ചത്.

സ്ത്രീവിരുദ്ധതയുടെ ആഘോഷം

സ്ത്രീവിരുദ്ധതയുടെ ആഘോഷം

നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വ്വതി പറഞ്ഞത്.

ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട

ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട

സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ഫാന്‍സിന്റെ വക പൊങ്കാലയും തുടങ്ങി. പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗും കൊണ്ട് പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജ് നിറഞ്ഞു.

പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം

പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം

പാര്‍വ്വതിക്ക് മറുപടിയുമായി കസബയുടെ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ രംഗത്ത് വന്നിരുന്നു. പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണ് എന്നാണ് നിതിന്‍ വിമര്‍ശനം ഉന്നയിച്ചത്. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ പരാമര്‍ശത്തിനില്ലെന്നും പാര്‍വ്വതി പ്രതികരണം അര്‍ഹിക്കുന്ന നടിയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നുമായിരുന്നു നിതിന്‍ പ്രതികരിച്ചത്. കസബ നിർമ്മാതാവ് വ്യാസനും പാർവ്വതിക്കെതിരെ രംഗത്ത് വന്നിരുന്നു.

പാർവ്വതിക്കെതിരെ നിർമ്മാതാവ്

പാർവ്വതിക്കെതിരെ നിർമ്മാതാവ്

വ്യാസൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ ആയിരുന്നു. പാർവ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ,അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമ്മാതാവുമാണു തങ്ങളാണ് എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌.അല്ലാതെ പാർവ്വതിയൊ,പാർവ്വതിയുടെ സംഘടനയൊ അല്ല.

സംഘടനയ്ക്കും വിമർശനം

സംഘടനയ്ക്കും വിമർശനം

സെക്സി ദുർഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌. ഇതാണു ഫാസിസം. സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ?കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയിൽ നടന്ന ഈ പരാമർശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന് എന്നായിരുന്നു പോസ്റ്റ്.

ഷണ്ഡീകരിക്കപ്പെട്ടവരല്ലെന്ന്

ഷണ്ഡീകരിക്കപ്പെട്ടവരല്ലെന്ന്

പാർവ്വതിക്കും വിമൻ ഇൻ സിനിമ കളക്ടീവിനും എതിരെ വലിയ രീതിയിൽ എതിർപക്ഷം ഈ വിമർശനങ്ങൾ ആഘോഷമാക്കുന്നുമുണ്ട്. അതിനിടെ വീണ്ടും വിമൻ ഇൻ സിനിമ കളക്ടീവിന് എതിരെ വ്യാസൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യം,എന്ന് നൂറാവർത്തി മുറവിളി ഉയർത്തി "ചില" താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ നടക്കുന്ന മലയാള സിനിമയിലെ സ്ത്രീ സംഘടന ലക്ഷ്യം വയ്ക്കുന്നത്‌ പുരുഷ വിരുദ്ധ മലയാള സിനിമാരംഗമാണെങ്കിൽ ഒന്ന് പറയാം, ചില നടിമാരുടെ ഭർത്താക്കന്മാരെ പോലെ ഷണ്ഡീകരിക്കപ്പെട്ടവരല്ല മലയാളത്തിലെ മറ്റു ചലച്ചിത്ര പ്രവർത്തകന്മാർ എന്നാണ് പുതിയ പോസ്റ്റ്.

ഡബ്ല്യൂസിസിക്കെതിരെ വ്യാസൻ

വ്യാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Producer of Kasaba against Women in Cinema Collective
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X