കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് യാദ്ധാര്‍ത്ഥ്യമാക്കാത്തതില്‍ പ്രതിഷേധവും ട്രോളും ശക്തം...

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലക്കായി അനുവദിച്ച മെഡിക്കല്‍ കോളേജ് യാദ്ധാര്‍ത്ഥ്യമാകാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന്റെ പണിപൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. നല്ല ആശുപത്രി ഇല്ലാത്തത് കൊണ്ട് തന്നെ കാസര്‍ഗോട്ടെ ജനങ്ങല്‍ കൂടുതലും ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ്.

മെഡിക്കല്‍ കോളേജ് യാദ്ധാര്‍ത്ഥ്യമായാല്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ളവര്‍ക്കും ആശ്വാസമാകും. ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാന്‍ വൈകിപ്പിക്കുന്നതില്‍ പ്രധിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കാത്തിരിപ്പ് സമരവും സംഘടിപ്പിച്ചിരുന്നു. പ്രതിഷേധവുമായി ട്രോളര്‍മാരും രംഗത്തുണ്ട്.

നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ

നാലു വര്‍ഷം മുന്നേ തറക്കല്ലിട്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന ബ്‌ളോക്കിന്റെ പണി പോലും നിലവില്‍ പൂര്‍ത്തിയായിട്ടില്ല. ടെന്‍ഡര്‍ ചെയ്ത 68 കോടി രൂപയുടെ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ സാങ്കേതികത്വം പറഞ്ഞ് നീട്ടി കൊണ്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

തറക്കല്ലിട്ടത്

തറക്കല്ലിട്ടത്

2013 നവംബര്‍ 30നാണ് കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. എന്നാല്‍ 2015ല്‍ പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്‍റെ കൂടെ പ്രഖ്യാപിച്ച മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

സമരം

സമരം

ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാന്‍ വൈകിപ്പിക്കുന്നതില്‍ പ്രധിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കാത്തിരിപ്പ് സമരം സംഘടിപ്പിച്ചിരുന്നു. സമരം ഫലം കണ്ടില്ലെങ്കില്‍ ജനുവരി 30 മുതല്‍ അനിശ്ചിത കാല സമരം നടത്താനും സമരസമിതി തീരുമാനിച്ചു.

വൈകിപ്പിക്കുന്നത്

വൈകിപ്പിക്കുന്നത്

മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് മെഡിക്കല്‍ കോളേജിന്റെ പണി മന:പൂര്‍വ്വം പണിപൂര്‍ത്തിയാക്കാത്തതെന്നും ആരോപണമുണ്ട്. എന്നാല്‍ ജനപ്രതിനിധികള്‍ വേണ്ട രീതിയില്‍ ശ്രദ്ധ ചെലുത്താത്തതുകൊണ്ടാണ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതെന്ന ആപോരണവും ശക്തമാണ്.

ട്രോള്‍ പ്രതിഷേധം

ട്രോള്‍ പ്രതിഷേധം

മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് ജനപ്രതിനിധികളെ ട്രോളിയാണ് ട്രോളര്‍മാരുടെ പ്രതിഷേധം. കാസര്‍ഗോഡ് എംപിയെയും എം​എല്‍എയുമാണ് ഇവരുടെ പ്രധാന ഇര.

English summary
protest and trolls against the delay in completing kasargod medical college construction. medical colleges work started in 2013 now completing four years the work yet didnt completed. so people came forward by protest and trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X