Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം: ഹര്‍ത്താല്‍ നടത്തിയാല്‍ നടപടിയെന്ന് വ്യക്തമാക്കി പോലീസ്

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ 17-തിയതി ഹര്‍ത്താല്‍ നടത്തുന്നത് സംബന്ധിച്ച് ഒരു സംഘടനകളുടേയും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കാസര്‍കോട് പോലീസ്.

'ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് 07.01.2019 തീയ്യതിയിലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയതായി കാണുന്നില്ല. ആയതിനാൽ മേൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്'- കാസര്‍കോട് പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കാസര്‍കോട് പോലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വ്യാപകമായി പ്രചരിക്കുന്നു

വ്യാപകമായി പ്രചരിക്കുന്നു

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങൾ , ചില പ്രതിമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംയുക്ത യോഗതീരുമാനം

സംയുക്ത യോഗതീരുമാനം

എസ്ഡിപിഐ, വെൽഫെയർ പാർട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്ഐഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആർഎം, ജമാ - അത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതി ഉത്തരവ്

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് 07.01.2019 തീയ്യതിയിലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയതായി കാണുന്നില്ല. ആയതിനാൽ മേൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

മേൽ ദിവസം കാസറഗോഡ് ജില്ലയിൽ ഹർത്താൽ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താൽ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്നും അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു. കൂടാതെ 17 / 12 / 2019 തീയ്യതി സംസ്ഥാന വ്യാപകമായി നഗരസഭ / പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

കാസര്‍കോട് പോലീസ്

കാസര്‍കോട് പോലീസ്

ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കൂടി പ്രസ്തുത നേതാക്കൾ ഉത്തരവാദികൾ ആയിരിക്കുന്നതാണെന്നും കാസര്‍കോട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും മനുഷ്യാവാകശാ പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതിയാണ് ഡിസംബര്‍ 17 ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വംശീയമായി വിഭജിക്കുന്നത്

വംശീയമായി വിഭജിക്കുന്നത്

ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതാണ്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്നവിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നാണ് സംയുക്ത സമിതി വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

കാസര്‍കോട് പോലീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+