കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈലയെ ശല്യപ്പെടുത്തിയ ആ യുവാക്കളെവിടെ? മരണ കാരണം ആ ഫോണ്‍ സംഭാഷണമോ?

Google Oneindia Malayalam News

കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണം നാടത്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്തുകൊണ്ടാണ് ഷുഹൈല ആത്മഹത്യ ചെയ്തതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇപ്പോഴും ഷുഹൈലയുടെ മരണത്തിലെ ദുരൂഹത ചുരുളഴിയാതെ തന്നെ കിടക്കുകയാണ്.

മരണത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ തലേദിവസം മാര്‍ച്ച് 30ന് ആണ് വീട്ടിലെ കിടപ്പു മുറിയില്‍ ഷുഹൈലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം ആദൂര്‍ പോലീസിനു പിറ്റേദിവസം തന്നെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ആയിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.

case

പ്രതികളെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത് കൊണ്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കുമെന്നാണ് ആക്ഷന്‍കമ്മിറ്റി പറഞ്ഞിരിക്കുന്നത്. പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചും സംഘടിപ്പിച്ചു.

കണ്ടീഷന്‍ 'തെളിയിക്കാന്‍' നിറതോക്ക്; കളക്ടറേറ്റ് ജീവനക്കാരെ മുള്‍മുനയിലാക്കി 84കാരന്‍കണ്ടീഷന്‍ 'തെളിയിക്കാന്‍' നിറതോക്ക്; കളക്ടറേറ്റ് ജീവനക്കാരെ മുള്‍മുനയിലാക്കി 84കാരന്‍

ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിനു തെളിവായുള്ള ശബ്ദ സന്ദേശങ്ങള്‍ കുടുംബം പൊലീസിനു കൈമാറിയിരുന്നു. ഷുഹൈലയുടെ സുഹൃത്തുക്കള്‍ അതേക്കുറിച്ച് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. ആദൂര്‍ പൊലീസിന്റെ മെല്ലെ പോക്ക് ചൂണ്ടിക്കാട്ടി കുടുംബം ഡിവൈഎസ്പിക്കും പരാതി നല്‍കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ പിടിഐ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.

ഇത് തന്നെയാണ് ഞങ്ങള്‍ കാത്തിരുന്ന ചിത്രം; റോബിനൊപ്പം ദില്‍ഷ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് ഷുഹൈല ആത്മഹത്യചെയ്തത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നാലുയുവാക്കളെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്താല്‍ സത്യാവസ്ഥ പുറത്തു വരുമെന്ന് കുടുംബം പറയുന്നത്. ഷുഹൈലയുടെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
Kasaragod Shuhaila's death: Relatives of Shuhaila say four people tortured her mentally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X