കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് ഇനിയെങ്കിലും തിരൂരിൽ സ്റ്റോപ് വരുമോ? കോടികൾ വരുമാനം കിട്ടും..എന്നിട്ടും

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് സർവ്വീസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലോടുന്ന രണ്ട് വന്ദേഭാരത് സർവ്വീസുകളിൽ ഒന്നിനുമാത്രമാണ് നിലവിൽ തിരൂരിൽ സ്റ്റോപ്പുള്ളത്. ഈ സർവ്വീസിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് തിരൂർ. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് സർവ്വീസിന് തിരൂരിൽ സീറ്റ് അനുവദിക്കാൻ റെയിൽവെ മടികാണിക്കുന്നതെന്നാണ് യാത്രക്കാർ ഉയർത്തുന്ന ചോദ്യം.

2023 ഏപ്രിലിലാണ് കേരളത്തിൽ ആദ്യ വന്ദേഭാരത് സർവ്വീസ് റെയിൽവെ പ്രഖ്യാപിച്ചത്, കാസർഗോഡ്-തിരുവനന്തപുരം റൂട്ടിലാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 2:30 ഓടെ കാസർഗോഡ് നിന്ന് പുറപ്പെടും. കണ്ണൂർ 3:28, കോഴിക്കോട് 4:28, ഷൊർണൂർ 5:28, തൃശ്ശൂർ 6:00, എറണാകുളം ടൗൺ 7:12, കോട്ടയം 8:10, ചെങ്ങന്നൂർ 8:44, കൊല്ലം 9:32, തിരുവനന്തപുരം സെൻട്രൽ രാത്രി 10:40 എന്നിങ്ങനെയാണ് സമയം. തിരിച്ച് തിരുവനന്തപുരം സെൻട്രൽ നിന്ന് രാവിലെ 5:15 ന് പുറപ്പെട്ട്, കൊല്ലം 6:03, ചെങ്ങന്നൂർ 6:51, കോട്ടയം 7:18, എറണാകുളം ടൗൺ 8:17, തൃശ്ശൂർ 9:20, ഷൊർണൂർ 10:02, കോഴിക്കോട് 11:03, കണ്ണൂർ 12:03, കാസർഗോഡ് ഉച്ചയ്ക്ക് 1:20 ഓടെ എത്തിച്ചേരും.

vand2-87

ഈ ട്രെയിനിൻ്റെ പരീക്ഷണ ഓട്ടത്തിൽ നേരത്തേ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ട്രെയിൻ സർവ്വീസ് ആരംഭിച്ചപ്പോൾ സ്റ്റോപ്പ് അനുവദിച്ചില്ല. തുടർന്ന് നിരവധി തവണ യാത്രക്കാർ സ്റ്റോപ്പിനായി ആവശ്യം ഉയർത്തി. വലിയ പ്രതിഷേധങ്ങൾ തന്നെ ഇതിൻ്റെ പേരിൽ ഉയർന്നിരുന്നു. തുടർന്ന് പരിശോധനയ്ക്ക് ശേഷം സ്റ്റോപ് അനുവദിക്കുമെന്നാണ് റെയിൽവേ അന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഇപ്പോഴും ഈ ഉറപ്പ് വാക്കിൽ തുടരുകയാണ്.

2023 സപ്റ്റംബറിൽ തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് പ്രഖ്യാപിച്ചപ്പോൾ തിരൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു. തിരൂർ സ്റ്റേഷനിൽ നിന്ന് ഈ ട്രെയിൻ വഴിമാത്രം റെയിൽവേയ്ക്ക് ലഭിക്കുന്നത് കോടിക്കണക്കിന് വരുമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ ട്രെയിൻ വഴി ടിക്കറ്റിനത്തിൽ റെയിൽവേക്ക് ലഭിച്ചത് 2,53,46,537 കോടിയാണ് റെയിൽവെ നേടിയത്. ഇത്രയും ഉയർന്ന വരുമാനം ലഭിക്കുമെന്നിരിക്കെ ഒന്നാം വന്ദേഭാരതിൻ്റെ കാര്യത്തിൽ എന്തുകൊണ്ടാണ് റെയിൽവെ കണ്ണുതുറക്കാത്തത് എന്നാണ് യാത്രക്കാരുടെ ചോദ്യം.

അതേസമയം കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽ നിന്ന് 2025-26 വർഷം 249.65 കോടി രൂപയാണ് നേടിയതെന്നാണ് റെയിൽവെയുടെ കണക്കുകൾ. 2024 - 25ൽ 166.5 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 83 കോടി രൂപയാണ് അധികമായി ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma