കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർഗോഡ് 10-ാം ക്ലാസ് വിദ്യാർത്ഥിനിക്കും കൊറോണ!! സഹപാഠികൾ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

Google Oneindia Malayalam News

കാഞ്ഞങ്ങാട്; കാസർഗോഡ് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ മകളാണ് വിദ്യാർത്ഥി. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

10 എഫ് ഡിവിഷനിലാണ് പെൺകുട്ടി പഠിക്കുന്നത്. പത്ത് എ ഡിവിഷനിൽ ഇരുന്നാണ് പെൺകുട്ടി പരീക്ഷ എഴുതിയത്. സഹപാഠികളോടും കൂടെ പരീക്ഷ എഴുതിയവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

corona1-1

നിലവിൽ 81 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 39 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ കാസർഗോഡ് നിന്നാണ്. 9 സ്ത്രീകളും രണ്ട് കുട്ടികളും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 23 പേർ ദുബൈയിൽ നിന്നും വന്നവരാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്.

കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, ഏറിയാൽ, കളനാട്, ബോവിക്കാനം, പയ്യോളികൽ, വിദ്യാനഗർ, ചെമ്മനാട്, ബെവിഞ്ച, പുലിക്കുന്ന്,ചൂരി പള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ജതെഡുക്ക നെല്ലിക്കുന്ന്, തളങ്കര മേഖലയിൽ നിന്നുള്ളവരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.ജില്ലയിൽ 6085 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 5982 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 103 പേർ ആശുപത്രിയിലുമാണ് കഴിയുന്നത്.

ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. അതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Recommended Video

cmsvideo
മാലാഖയെന്ന് വിളിക്കണ്ട, മനുഷ്യത്വം കാണിച്ചാല്‍ മതി | Oneindia Malayalam

നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്. 176 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 110299 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 109683 പേര്‍ വീടുകളില്‍ കഴിയുകയാണ്. 616 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.

കോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾകോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾ

'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രി പറഞ്ഞു കൊടുക്കണം'; രൂക്ഷ വിമർശനം'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രി പറഞ്ഞു കൊടുക്കണം'; രൂക്ഷ വിമർശനം

ടാസ്‌ക് ഫോഴ്‌സുമായി സോണിയ ഗാന്ധി; കൊറോണക്കെതിരെ സ്വന്തം നിലയില്‍ പോരാട്ടത്തിന് കോണ്‍ഗ്രസ്ടാസ്‌ക് ഫോഴ്‌സുമായി സോണിയ ഗാന്ധി; കൊറോണക്കെതിരെ സ്വന്തം നിലയില്‍ പോരാട്ടത്തിന് കോണ്‍ഗ്രസ്

English summary
Kasargod 10th grade student test covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X