കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട്ട് മൂന്ന് ദിവസത്തിനിടെ പിടിച്ചത് 100ലേറെ ഇരുചക്രവാഹനങ്ങള്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: നഗരത്തിലും പരിസരങ്ങളിലും പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 100ലധികം ഇരുചക്രവാഹനങ്ങളാണ് പിടിച്ചത്. മതിയായ രേഖകളില്ലാതെയും ലൈസന്‍സ് ഇല്ലാതെയും രണ്ടിലധികം ആള്‍ക്കാരുമായി ഓടിയ ബൈക്കുകളും സ്‌കൂട്ടറുകളും അമിത വേഗതയില്‍ ഓടിയവയും പിടികൂടിയതില്‍ പെടും.

തലപ്പാടി ബസ് കാത്തിരിപ്പ് കേന്ദ്രം കഞ്ചാവ് വില്‍പ്പന കേന്ദ്രമാകുന്നുവെന്ന് പരാതി
ശനിയാഴ്ച മാത്രം 60 ഓളം ഇരുചക്രവാഹനങ്ങളാണ് പിടികൂടിയത്. മിറര്‍ ഘടിപ്പിക്കാതെയും ഫാന്‍സി നമ്പറുകള്‍ ഘടിപ്പിച്ചും നിരവധി ബൈക്കുകളാണ് ഓടുന്നത്. ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയതോടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി പോലീസ് അറിയിച്ചു. ഇരുചക്രവാഹന ഉടമകള്‍ അറിയാതെ കുട്ടികള്‍ ഓടിച്ച് വരുന്നത് വര്‍ധിച്ചതായും ഇത് വലിയ അപകടത്തിനിടയാക്കുമെന്നും പൊലീസ് പറഞ്ഞു. ഇത്തരം കേസുകള്‍ കൂടി വരുന്നുണ്ട്. ഉടമകള്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ ഉടമകളുടെ ലൈസന്‍സുകള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

policecap

പിടിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപ മുതലാണ് പിഴ ഈടാക്കുന്നത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും പൊലീസ് പറഞ്ഞു. അപകടങ്ങള്‍ കുറക്കാനും വാഹനങ്ങളില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നത് തടയാനുമാണ് വാഹന പരിശോധന ശക്തമാക്കിയതെന്നും കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീം, പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത്കുമാര്‍, ട്രാഫിക് പൊലീസ് എന്നിവര്‍ അറിയിച്ചു.
English summary
Kasargod; Caught hundreds of two wheelers within 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X