കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാർഹിക കീടനാശിനികളുടെ വിൽപ്പന നിയന്ത്രണത്തിന് കർശന നടപടി

  • By Desk
Google Oneindia Malayalam News

കാസറഗോഡ്: മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സർക്കാർ കൈകൊണ്ട് വരുന്ന നടപടികളുടെ തുടർച്ചയായി ജില്ലയിൽ ഗാർഹിക കീടനിയന്ത്രണത്തിനുള്ള കീടനാശിനി ഉൽപന്നങ്ങളുടെ വിതരണത്തിലും വിൽപ്പനയിലും പാലിക്കേണ്ട നിയമാനുസൃതമായ വ്യവസ്ഥകൾ, ഇവയുടെ സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം, ഇവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പൊതു അവബോധം രൂപപ്പെടുത്തുന്നതിനായി ഈ മാസം 18 വരെ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

ആശുപത്രി ജീവനക്കാരെ പൂട്ടിയിട്ട സംഭവം: സിപിഎം പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽആശുപത്രി ജീവനക്കാരെ പൂട്ടിയിട്ട സംഭവം: സിപിഎം പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ

ഗാർഹിക കീടനാശിനികൾ എന്ന പേരിൽ നിയന്ത്രിത കീടനാശിനികൾ അധികൃതരുമായി സ്റ്റോക്ക് ചെയ്‌തിട്ടുള്ളതോ, വിൽപന നടത്തുന്നതോ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കും.

pesticide

എല്ലാ കീടനാശിനി വിതരണക്കാരും സംസ്ഥാന ലൈസൻസിംഗ് ഓഫീസറിൽ നിന്നും ലൈസെൻസ് നേടി പകർപ്പ് എല്ലാ ചില്ലറ വിൽപനക്കാർക്കും നൽകണം. ചില്ലറ വിൽപനക്കാർ ലൈസൻസിന്റെ പകർപ്പുകൾ തങ്ങളുടെ കടകളിൽ പ്രദർശിപ്പിക്കുകയും അതാത് കൃഷി ഭവനുകളിൽ നൽകുകയും വേണം. ഗാർഹിക കീടനാശിനിക്കായി പ്രത്യേക റാക്ക് എല്ലാ റീട്ടേയിൽ ഷോപ്പുകളിലും ഉറപ്പ് വരുത്തണം

English summary
Kasargod; Control in pesticide sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X