കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെ; കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് സിപിഎം ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംഭവത്തില്‍ നിയമനടപടികള്‍ പാര്‍ട്ടി കൈകാര്യം ചെയ്യും. പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്നും മുരളീധരന്‍ ആരോപിച്ചു.

Xk

സിപിഎം ജില്ലാ നേതൃത്വങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ക്വട്ടേഷനാണ് നടപ്പാക്കിയത്. കണ്ണൂരിലെ ഷുഹൈബ് വധത്തില്‍ പങ്കുള്ളവര്‍ക്ക് പെരിയ സംഭവത്തിലും ബന്ധമുണ്ട്. പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ല. സിബിഐ അന്വേഷണമാണ് വേണ്ടത്. അതിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...

കണ്ണൂരിലെ സിപിഎം ജില്ലാ നേതൃത്വം സമീപ ജില്ലകളിലെ ക്വട്ടേഷനുകള്‍ ഏറ്റെടുക്കാറുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധം ഇതിന് ഉദാഹരണമാണ്. പെരിയയില്‍ കൊലവിളി നടത്തിയ സിപിഎം ജില്ലാ നേതാവ് വിപിപി മുസ്തഫക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ ഇരട്ടകൊലപാതകത്തിലെ പ്രതികളുടെ വീട് സന്ദര്‍ശിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സുരേഷ് ഗോപി എംപി പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.

English summary
Kasargod Youth Congress Activists Murder; Congress to High Court For CBI inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X